ജസ്പ്രീത് ബുമ്ര വിവാഹിതനായി; വധു ക്രിക്കറ്റ് ഷോകളിലെ അവതാരക

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായി. ക്രിക്കറ്റ് ഷോകളിലെ അവതാരകയെന്ന നിലയിൽ ശ്രദ്ധേയയായ മോഡൽ സഞ്ജന ഗണേശാണ് വധു. ബുമ്ര തിങ്കളാഴ്ച വിവാഹിതനാകുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുണ്ടായിരുന്നു. താരം തന്നെയാണ് സമൂഹമാധ്യമത്തിൽ വിവാഹത്തിന്റെ ചിത്രം പങ്കുവച്ചത്.

‘പ്രണയം, നിങ്ങൾ യോഗ്യനാണെന്ന് കണ്ടെത്തിയാൽ, അതു നിങ്ങളുടെ വിധി നിർണയിക്കും. ഞങ്ങൾ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിച്ചു. ഇന്നു ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിലൊന്നാണ്,. ഞങ്ങളുടെ വിവാഹ വാർത്തയുടെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കാൻ കഴിഞ്ഞത് അനുഹ്രഹമാണ്.’ ബുമ്ര ട്വീറ്റ് ചെയ്തു

ബുമ്രയുടേയും സഞ്ജനയുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. വിവാഹത്തിന് മുൻപുള്ള ചടങ്ങുകൾ ഞായറാഴ്ച ഗോവയിൽ പൂർ‌ത്തിയായിരുന്നു. തിങ്കളാഴ്ച നടക്കുന്ന വിവാഹച്ചടങ്ങിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഉൾപ്പെടെ വിലക്കുന്നുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു.