ഒളിംപിക്സില്‍ മെഡല്‍ സ്വപ്നം; കഠിന പരിശ്രമം; പ്രതീക്ഷയേടെ ഗുസ്തി താരങ്ങള്‍

ഇന്ത്യയ്ക്കായി ഒളിംപിക്സില്‍ മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയും സാക്ഷി മാലിക്കും. പരിശീലനം നടക്കുകയാണെന്നും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും ഇരുവരും പറഞ്ഞു. 

പുരുഷ വിഭാഗം 65 കിലോയിലാണ് ബജ്‌രംഗ് പൂനിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പ്രതിരോധത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനാണ് ഊന്നല്‍ കൊടുക്കതെന്ന് പൂനിയ പറഞ്ഞു. എതിരാളികളെ പേടിക്കുന്നില്ലെന്നും രാജ്യത്തിനായി മെഡല്‍ നേടുമെന്നും പൂനിയ.

റിയോയില്‍ നേടിയ വെങ്കലം ടോക്യോയില്‍ സ്വര്‍ണമാക്കുകയാണ് സാക്ഷിയുടെ ലക്ഷ്യം. സമ്മര്‍ദങ്ങളെ അതിജീവിക്കാനാണ് ശ്രമം. കഠിനമായി പരിശീലിക്കുന്നുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നും സാക്ഷി പറഞ്ഞു.

ഒരു കായിക മല്‍സരത്തേയും കൊവിഡ് ബാധിക്കരുതെന്നാണ് ആഗ്രഹമെന്ന് സാക്ഷി പറഞ്ഞു. 

കൊവിഡിനെത്തുടര്‍ന്ന് ഒളിംപിക്സ് നടത്തിപ്പ് ആശങ്കയിലാതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സാക്ഷി. ബെംഗളൂരുവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സാക്ഷിയും പൂനിയയും