വാശിയേറിയ പോരാട്ടവുമായി കരാട്ടെ ചാമ്പ്യൻഷിപ്പ്; മാറ്റുരച്ച് താരങ്ങൾ

പതിനൊന്നാമത് വിഷ്ണു മെമ്മോറിയല്‍ ദേശീയ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ വാശിയേറിയ പോരാട്ടം.  തിരുവനന്തപുരത്ത് നടക്കുന്ന മല്‍സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ പ്രായത്തിലുള്ള നൂറോളം പേരാണ് മല്‍സരിക്കുന്നത്  

ഒളിമ്പിക്സിന്റെ ഭാഗമായി മാറിയിരിക്കുന്ന കരാട്ടെയിലെ പുതിയ ചാമ്പ്യന്‍മാരെ കണ്ടെത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആറു വയസുള്ള കുട്ടികള്‍  മുതല്‍  പതിനെട്ട് വയസിന് മുകളിലുള്ളവവര്‍ മല്‍സര രംഗത്തുണ്ട് . മികവ് അളക്കുന്നതിന് ആയോധന ബുദ്ധിയും  അടി തടയുടെ വ്യാകരണവും സംയോജിപ്പിച്ചുള്ള കട്ട  മല്‍സരം ഇനമാണ് ആദ്യം നടന്നത്.  തുടര്‍ന്ന് കുമിത്തയിലെ മല്‍സരങ്ങള്‍ നടന്നു .  

കായിക ഇനമെന്ന നിലയില്‍ കരാട്ടെയുടെ പ്രാധാന്യം ഏറി വരികയാണെന്ന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ സ്പോര്‍ടസ് ആതോറിറ്റി ഓഫ് ഇന്ത്യന് ഡയറക്ടര്‍ ഡോ ജി കിഷോര്‍ ഉള്‍പ്പടെയുള്ളവരെ ബ്ലാക് ബെല്‍റ്റ് നല്‍കി ആദരിച്ചു.