പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; ഗോൾ വല കാക്കാൻ ചുണക്കുട്ടൻന്മാർ;വിഡിയോ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസൺ ഒക്ടോബർ പകുതിയോടെ തുടങ്ങുകയാണ്.  കേരളത്തിന്റെ സ്വന്തം ടീം ആയ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഒട്ടേറെ മികച്ച താരങ്ങളെ രംഗത്തിറക്കി ആണ് കിരീട പോരാട്ടത്തിന് ഒരുങ്ങുന്നത്.  ഇന്ത്യയിലെ തന്നെ മികച്ച ഗോൾകീപ്പർമാരെ ടീം ഇത്തവണ സ്വന്തമാക്കി കഴിഞ്ഞു.  ഐ ലീഗിലെ മികച്ച ഗോളി ആയിരുന്ന ബിലാൽ ഖാന് ഒപ്പം മലയാളികൾ ആയ ടിപി രഹനേഷും ഷിബിൻ ലാലുമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഗോൾ വല കാക്കാൻ ഇറങ്ങുന്നത്.  ഈ സീസണിലെ പ്രതീക്ഷകൾ മനോരമ ന്യൂസും ആയി പങ്കു വക്കുകയാണ് ഇവർ മൂവരും