ഇന്ത്യ-പാക് ലോകകപ്പ്: സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പിന്‍മാറാമെന്ന് ബിസിസിഐ

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ മല്‍സരത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പിന്‍മാറാമെന്ന് ബിസിസിഐ. ഇന്ത്യ പിന്‍മാറിയാല്‍ ഐസിസി നിയമമനുസരിച്ച് മുഴുവന്‍ പോയിന്റും പാക്കിസ്ഥാന് ലഭിക്കും. ഈ മാസം 27ന് ദുബായില്‍ ആരംഭിക്കുന്ന ഐസിസി യോഗത്തില്‍ ഇന്ത്യ–‌പാക്കിസ്ഥാന്‍ മല്‍സരം ചര്‍ച്ചയായേക്കും. ബിസിസിഐ എക്സിക്യൂട്ടിവ് ഓഫിസര്‍ രാഹുല്‍ ജോഹ്്റിയും സെക്രട്ടറി അമിതാഭ് ചൗധരിയുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്. മല്‍സരം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഐസിസി ചീഫ് എക്്സിക്യൂട്ടീവ് ഓഫിസര്‍ േഡവ് റിച്ചാഡ്സന്‍ പറഞ്ഞു. മെയ് 30 മുതല്‍ ഇംഗ്ലണ്ടിലാണ് ക്രിക്കറ്റ് ലോകകപ്പ്. റൗണ്ട് റോബില്‍ രീതിയിലാണ് മല്‍സരമെന്നതിനാല്‍ ആദ്യ റൗണ്ടില്‍ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും.