പന്ത് വഴുതി; റണ്ണൗട്ട് നീക്കം പാളി; വൈറലായി 'എൽഗറുടെ ഡാൻസ്'; ട്രോൾ മഴ

ശ്രീലങ്കൻ ബാറ്റിങ് നിരയെ രണ്ടാം ദിവസം വെറും 191 റൺസിന് കെട്ടുകെട്ടിച്ചാണ് ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പിടിമുറുക്കിയത്. നാല് വിക്കറ്റുമായി കളം നിറഞ്ഞ ഡെയ്ൽ സ്റ്റെയിനാണ് ലങ്കൻ ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞത്. എന്നാൽ ദക്ഷിണാഫ്രിക്കൻ താരം ഡീൻ എൽഗറുടെ റണ്ണൗട്ടിനിടെയുളള നൃത്തമാണ് സമൂഹമാധ്യമങ്ങൾ ആഘോഷിച്ചതും.

റൗണ്ണൗട്ട് ശ്രമം പരാജയപ്പെട്ടതോടെയാണ് എൽഗറുടെ വൈറൽ ഡാൻസ്. ശ്രീലങ്കൻ ഇന്നിങ്സിന്റെ 14–ാം ഓവറിൽ എൽഗർ എറിഞ്ഞ നാലാം പന്ത് കരുണ രത്ന സ്വയർ ലെഗിലേയ്ക്കു പായിച്ചു. സിംഗിളിനായിരുന്നു ശ്രമം. എന്നാൽ പാഞ്ഞെത്തിയ സ്റ്റെയിൻ പന്ത് നിഷ്പ്രയാസം കയ്യിലാക്കുകയും എൽഗറിന് എറിഞ്ഞു കൊടുക്കുകയും ചെയ്തു.

എന്നാൽ സ്റ്റെയിനിൽ നിന്ന് കൃത്യമായി ത്രോ സ്വീകരിക്കാൻ എൽഗറിനു കഴിഞ്ഞില്ല. പന്ത് കയ്യിൽ നിന്ന് വഴുതി ഇതോടെ റൗണ്ണൗട്ട് ശ്രമം പാളി. പിന്നാലെഎല്‍ഗര്‍ തന്റെ പിന്‍കാലു കൊണ്ട് സ്റ്റമ്പ് തട്ടിയിട്ടു. അപ്പോഴേക്കും കരുണരത്‌നെ ഓടി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് എത്തിയിട്ടുണ്ടായിരുന്നു.ഈ നീക്കം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തി. എൽഗറിന്റെ വൈറൽ നൃത്തം എന്ന ശീർഷകത്തിൽ റണ്ണൗട്ട് ഡാൻസ് തരംഗമാകുകയും ചെയ്തു.  ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡി കോക്കിന്റെ 80 റണ്‍സിന്റെ ബലത്തില്‍ 235 റണ്‍സെടുത്തു. 51 റണ്‍സെടുത്ത കുസാല്‍ പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.