വനിതകൾക്ക് വോളിബോൾ പരിശീലനം; സായിയുടെ അക്കാദമിക്ക് കോന്നിയിൽ തുടക്കം

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ  ഖേലോ ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വനിതാ വോളിബോൾ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട പ്രമാടത്തെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച അക്കാദമിയിൽ  17 വയസ്സിൽ താഴെയുള്ള 30  വിദ്യാർത്ഥിനികൾക്കാണ് പരിശീലനത്തിന് സൗകര്യം ലഭിക്കുക.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത 30വിദ്യാർത്ഥിനികൾക്കാണ് വോളിബോൾ അക്കാദമിയിൽ പരിശീലനം ലഭിക്കുക. പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പരിശീലന  കേന്ദ്രത്തിൽ   വിദ്യാർത്ഥിനികൾക്ക് താമസിച്ച് പഠിക്കാനും പരിശീലനത്തിനുമുള്ള  സൗകര്യങ്ങളുണ്ട്.  രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പിജെ കുര്യൻ അക്കാദമിയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. 

ദേശീയ വോളിയിൽ ജേതാക്കളായ വനിതാ ടീമിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കെ.എസ്. ഇ.ബിയും ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വനിതാ ടീമുമായുള്ള പ്രദർശന മത്സരവും നടന്നു.