'വോളിബോളിലും വിപ്ലവം'; പ്രോ വോളി ലീഗ് തലവര മാറ്റും: ഉഗ്രപാണ്ഡ്യൻ

അടുത്തമാസം ആരംഭിക്കുന്ന പ്രോ വോളി ലീഗ് ഇന്ത്യൻ വോളിബോളിൻറെ തലവര മാറ്റുമെന്ന് ദേശീയ ടീം ക്യാപ്റ്റൻ മോഹൻ ഉഗ്രപാണ്ഡ്യൻ. ഇന്ത്യയിലെ യുവതാരങ്ങൾക്ക് വോളി ലീഗിലൂടെ കൂടുതൽ അവസരം ലഭിക്കും. പ്രോ വോളി ലീഗിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിൻറെ താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ ഉഗ്രപാണ്ഡ്യൻ.

ക്രിക്കറ്റിൽ ഐപിഎല്ലും, ഫുട്ബോളിൽ ഐഎസ്എല്ലും, കബഡിയിൽ പ്രോ കബഡി ലീഗും കൊണ്ടുവന്ന വിപ്ലവം പ്രോ വോളി ലീഗിലൂടെ ഇന്ത്യൻ വോളിബോളിലുണ്ടാവുമെന്ന് ഉഗ്രപാണ്ഡ്യൻ ഉറച്ച് വിശ്വസിക്കുന്നു. കളിക്കാരുടെയും കളിയുടെയും നിലവാരമുയർത്താൻ ഇത്തരം പ്രഫഷനൽ ലീഗുകൾക്കാകും. 

ഡേവിഡ് ലീയെ പോലുള്ള ഇതിഹാസ താരങ്ങൾക്കൊപ്പം കളിക്കാനാകുന്നത് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരമാണ്. പ്രോ വോളി ലീഗിൽ ആറു ടീമുകൾക്കും തുല്യസാധ്യതയാണ്. എല്ലാവരും മികച്ച ടീമുകളെയാണ് തയാറാക്കിയിരിക്കുന്നത്. യുവത്വവും പരിചയസന്പത്തും കളിമികവും ഒത്തു ചേരുന്നതാണ് കൊച്ചിയുടെ കരുത്ത്

വോളിബോളിനെ നെഞ്ചിലേറ്റിയിട്ടുള്ള മലയാളികൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലാത്ത കളിയനുഭവമായിരിക്കും പ്രോ വോളി സമ്മാനിക്കുകയെന്ന് ക്യാപ്റ്റൻറെ ഉറപ്പ്.