വിമർശകരെ ട്രോളി സഹൽ; ചിരിയടക്കാനാവാതെ സി.കെ.വിനീത്: വിഡിയോ

തുടക്ക സീസണുകളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനോടുണ്ടായ ആവേശം ആരാധകര്‍ക്ക് ഇപ്പോളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദയയുമില്ലാതെ താരങ്ങളെ വിമര്‍ശിച്ചുക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്സ് ആരാധകര്‍ എന്ന് താരങ്ങള്‍ പറയുന്നു‍. താരങ്ങളിൽ ഏറ്റവുമധികം വിമർശനം നേരിട്ടവരില്‍ ഒരാള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പർതാരമായ സി.കെ.വിനീതായിരുന്നു.

ഗോളുകളും പ്രകടനവും മറന്നുള്ള വിമർശനമാണ് താരത്തിനെതിരെ ഒരുവിഭാഗം ആരാധകർ നടത്തുന്നതെന്ന് . ഇതിനെല്ലാമുള്ള മറുപടിയായിരുന്നു ബ്ലാസ്റ്റേഴ്‌സിലെ വിനീതിന്റെ സഹതാരം കൂടിയായ സഹല്‍ അബ്ദുള്‍ സമദിന്റെ കമന്റ്. ഇരുവരും ഒന്നിച്ച് ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവിലാണ് വിമർശനങ്ങൾക്ക് ഉള്ള മറുപടിയായി സഹൽ എത്തിയത്.

‘സഹലിക്ക പൊളിയാണ്' എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇക്കാര്യം വിനീത് സഹലിനോട് പറഞ്ഞപ്പോള്‍ ആരാധകരോട് നന്ദി പറഞ്ഞ സഹല്‍, ഉടന്‍ തന്നെ 'ഇത് എപ്പോഴും പറയണം' എന്നു കൂടെ ആരാധകനോട് പറഞ്ഞു. സഹലിന്റെ മറുപടിയിൽ പൊട്ടിച്ചിരിക്കുന്ന വിനീതിനെയും കാണാം.
വിഡിയോ കാണാം.