ഞാൻ ചെയ്തത് എന്താണെന്ന് കണ്ടോ? സച്ചിന്റെ മകളുടെ ചോദ്യവും ചിത്രവും വൈറൽ

സച്ചിൻ തെൻഡുൽക്കർ എന്ന പ്രതിഭാധനനായ ക്രിക്കറ്ററുടെ നേട്ടങ്ങൾക്കു പുറകിൽ അഞ്ജലി തെൻഡുക്കർ എന്ന സ്ത്രീയുടെ ആത്മസമർപ്പണമായിരുന്നു. സച്ചിനു വേണ്ടി സ്വന്തം കരിയർ തന്നെ ഉപേക്ഷിക്കാൻ ഭാര്യ അഞ്ജലി തയ്യാറായി. ഡോക്ടറായ അഞ്ജലി തന്റെ കരിയർ‌ ഉപേക്ഷിച്ചാണ് സച്ചിന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾക്ക് പിന്തുണ നൽകിയത്. സച്ചിന്റെ മകൾ സാറ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം ഷെയർ ചെയ്തിരുന്നു. ഞാൻ ചെയ്തത് എന്താണെന്ന് നിങ്ങൾ കണ്ടോയെന്ന അടിക്കുറപ്പോടെയുളള ചിത്രം നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.  ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മെഡിസിനിൽ ബിരുദം പാസായിരിക്കുകയാണ് സാറ 

അമ്മ അഞ്ജലിയുടെ വഴിയെയാണ് താനുമെന്ന് വ്യക്തമാക്കിയ സാറയ്ക്ക് നിരവധി അഭിനന്ദനങ്ങളും പിന്തുണയുമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നതും.  മകളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനായി സച്ചിനും ഭാര്യ അഞ്ജലിയും എത്തിയിരുന്നു. കറുത്ത ഗൗണും തൊപ്പിയും ധരിച്ച് മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രമാണ് സാറ പങ്കുവെച്ചിരിക്കുന്നത്.