ബാറ്റിങ്ങില്‍ തുല്യശക്തികളായി ഹൈദരാബാദും കൊൽക്കത്തയും; കളം നിറയ്ക്കാൻ ആരൊക്കെ?

ബാറ്റിങ്ങില്‍ ഏകദേശം തുല്യശക്തികളാണ് നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സും. ഫൈനല്‍ ലക്ഷ്യമിട്ട് കൊല്‍ക്കത്തയും ഹൈദരാബാദും ഏറ്റുമുട്ടുമ്പോള്‍ ചിലതാരങ്ങളുടെ ബാറ്റിങ് പ്രകടനങ്ങളാവും നിര്‍ണായകമാവുക. കളംനിറയാന്‍ സാധ്യതയുള്ള ബാറ്റ്സ്മാന്‍മാര്‍ ആരൊക്കെയെന്ന് നോക്കാം.

കളിയുടെ ഗതിമാറ്റാന്‍ കെല്‍പ്പുള്ള ഒരുപിടി താരങ്ങളാണ് ഇരുടീമിന്റേയും കരുത്ത്.  15 മല്‍സരങ്ങളില്‍ നിന്ന് 685 റണ്‍സുമായി ടോപ് ഗിയറിലാണ് സണ്‍റൈസേഴ്സ് നായകന്‍ കെയ്ന്‍ വില്യംസണ്‍. 59 ഫോറുകളും 26 സിക്സറുകളുമാണ് ഈ കിവീസ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.  ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരു വെടിക്കെട്ട് തീര്‍ക്കാനുള്ള കരുത്ത് ശിഖര്‍ ധവാനുമുണ്ട്. 15 മല്‍സരങ്ങളില്‍ നിന്ന് 437 റണ്‍സാണ് ഗബ്ബറിന്റെ സമ്പാദ്യം. ഡെവിള്‍സിനെ അടിച്ചുപറത്തി നേടിയ 92 റണ്‍സാണ് സീസണിലെ ടോപ്സ്കോര്‍. അവസാനഓവറുകളില്‍ റണ്‍റേറ്റുയര്‍ത്തുന്ന കരീബിയന്‍ കൊടുങ്കാറ്റ് ബ്രാത്ത്‌വെയ്ററ് കഴുകന്‍മാരുടെ കരുത്ത് ഇരട്ടിയാക്കും. രണ്ടുമല്‍സരങ്ങളില്‍ നിന്ന് 46 റണ്‍സടിച്ചെടുത്ത ബ്രാത്ത്‌വെയ്റ്റ് രണ്ടുവിക്കറ്രും വീഴ്ത്തി. നൈറ്റ്റൈഡേഴ്സ് നിരയും ഒട്ടുംമോശമല്ല.  15 മല്‍സരങ്ങളില്‍ നിന്ന് 443 റണ്‍സെടുത്ത ലിന്നിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണാകമാകുമെന്ന് ഉറപ്പാണ്.  ക്യാപ്റ്റനൊത്ത പ്രകടനവുമായി ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാല്‍ കൊല്‍ക്കത്തയ്ക്ക് മികച്ച അടിത്തറ ലഭിക്കും. . 15 മല്‍സരങ്ങളില്‍ നിനന് 490 റണ്‍സാണ് ഡികെയുടെ സമ്പാദ്യം. ഡെത്ത് ഓവറുകളില്‍ കൊല്‍ക്കത്ത വിശ്വസിച്ച് ബാറ്റു നല്‍കിയിരിക്കുന്നത് ആന്ദ്രെ റസ്സല്‍ എന്ന പവര്‍ ഹൗസിന്. 15 മല്‍സരങ്ങളില്‍ നിന്ന് 313 റണ്‍സ് അടിച്ചെട്ുത്ത ഈ വെസ്റ്റന്‍ഡീസുകാരന്‍ 13 വിക്കറ്റുകളും പിഴുതെടുത്തു