അച്ഛനെ പോലെ കൂളല്ല സിവ; ഫോട്ടോഗ്രാഫറോട് കൈ ഉയർത്തി നോ പറഞ്ഞു: വിഡിയോ

ഇന്ത്യൻ ക്രിക്കറ്റിലെ സമാനതകളില്ലാതെ താരമാണ് മഹേന്ദ്ര സിംഗ് ധോണി. ധോണി ക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാവാണെങ്കിൽ സമൂഹമാധ്യമങ്ങളിലെ താരമാണ്  ധോണിയുടെ മകൾ സിവ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ക്രിക്കറ്റ് ആരാധകർ മനം നിറയെ ആസ്വാദിക്കാറുണ്ട്.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരശേഷം മൈതാനത്ത് ഇറങ്ങിയ സിവയുടെ സുന്ദരനിമിഷങ്ങൾ ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. 

അച്ഛൻ മാസ് കൂൾ ആണെങ്കിലും അത്ര കൂളല്ല കുഞ്ഞു സിവ. നോ പറയണ്ടിടത്ത് ഒരു മടിയും ഇല്ലാതെ നോ പറയാനും കുട്ടി സിവയ്ക്ക് അറിയാം. തന്റെ അനുവാദമില്ലാതെ തന്റെ ചിത്രം പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറോട് സിവ നോ പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. 

സിവ ഭക്ഷണം കഴിക്കുന്നത് പകർത്താൻ ശ്രമിക്കുന്നതിനിടെ കൈകൾ ഉയർത്തി സിവ ചിത്രമെടുക്കുന്നത് വിലക്കി. ഉടൻ തന്നെ ഫോട്ടോഗ്രാഫർ സിവയോട് മാപ്പു പറയുകയും ചെയ്തു. 

 ധോണിയുടെ തൊപ്പി ഊരിയെടുത്ത് മൈതാനത്ത് ആഘോഷപ്രകടനങ്ങൾ നടത്തിയ സിവയുടെ വിഡിയോ വൈറലായതിനു തൊട്ടു പിന്നാലെയാണ് സിവ ഫോട്ടോഗ്രാഫറോട് നോ പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. നേരത്തെ റെയ്‌നയുടെ മകളുടെ ജന്മദിനത്തില്‍ ഡാന്‍സ് ചെയ്തും മലയാളത്തില്‍ പാട്ട് പാടിയുമെല്ലാം സിവ വാര്‍ത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.