കൊച്ചിയിൽ അതിവേഗ സെഞ്ചുറി; 29 പന്തില്‍ 103 റൺസ്

സെലിബ്രിറ്റി ക്രിക്കറ്റ് മല്‍സരത്തില്‍ അതിവേഗ സെഞ്ചുറി. തൃപ്പുണിത്തുറ പാലസ് ഒാവല്‍ ഗ്രൗണ്ടില്‍ നടന്ന പ്രേം നസീര്‍ ടൂര്‍ണമെന്റില്‍ എവലൂഷന്‍ ഐഡിയാസിന് വേണ്ടി ഒാപ്പണറായ എ.ആര്‍ ജിബുവാണ് 29 പന്തില്‍ നിന്ന് സെഞ്ചുറി നേടിയത് . 12 സിക്സും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ജിബുവിന്റെ ഇന്നിങ്സ് . സിനിമ രംഗത്തെ മറ്റൊരു ടീമായ വെള്ളിത്തിരയ്ക്കെതിരയായിരുന്നു  ജിബുവിന്റെ പ്രകടനം. ജിബു പുറത്താകാതെ 103 റണ്‍സ് നേടി. സൂവീസ് സ്ട്രൈക്കേഴ്സും ഒാണ്‍ലൈന്‍ മീഡയയുമാണ് സെലിബ്രിറ്റി ക്രിക്കറ്റ്  ടൂര്‍ണമെന്റ് നടത്തുന്നത് .