സ്റ്റേഡിയം താണ്ടുന്ന ‘സിക്സറി’ന് 8 റണ്‍സ്..! ധോണിയുടെ തമാശ കാര്യമാകുമോ? ആകാംക്ഷയേറുന്നു

ms-dhoni-cricketer
SHARE

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കുട്ടിക്രിക്കറ്റിലേയ്ക്കുളള വളർച്ച അമ്പരിപ്പിക്കുന്നതായിരുന്നു. കളിയും കാഴ്ചയും പാടേ മാറി.  നിയമങ്ങളിലും ആസ്വാദന ശൈലിയിലുമൊക്കെ കാതലായി മാറ്റങ്ങൾ വന്നു. ഐപിഎല്ലിന്റെ വരവോടെ പിടിയൊന്ന് അയഞ്ഞാൽ ബൗളർമാർ അടികൊണ്ട് വലയുന്ന നില വന്നു. സിക്സറുകൾ സ്റ്റേേേഡിയത്തിന് അകത്തും പുറത്തും ചറപറയായി പെയ്യാൻ തുടങ്ങി. അതോടോപ്പം ഏതാനും നാളുകളായി ക്രിക്കറ്റ് ലോകം ചർച്ച ചെയ്തു കൊണ്ടിരുന്ന രസകരമായ വിഷയം വീണ്ടും ഉയർന്നു വരികയാണ്.

ക്രിക്കറ്റ് വിദഗ്ദര്‍ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ രസകരമായി പൊതുജനമധ്യത്തിൽ ആദ്യം അവതരിപ്പിച്ചത് ഇന്ത്യയുടെ സൂപ്പർതാരം മഹേന്ദ്ര സിങ് ധോണിയായിരുന്നു. കൊൽക്കത്തയ്ക്കെതിരെ സിക്സർ മഴ പെയ്ത് മത്സരത്തിനു ശേഷമായിരുന്നു ധോണിയുടെ അമ്പരിപ്പിക്കുന്ന പ്രതികരണം. സ്റ്റേഡിയത്തിനു മുകളിലൂടെ പുറത്തേക്കു പോവുന്ന സിക്സറിന് ആറു റണ്‍സ് പോരെന്നും അങ്ങനെ പുറത്തു പോകുന്ന സിക്സറിന് എട്ട് റൺസ് നൽകണമെന്നും തമാശരൂപത്തിൽ ധോണി പറഞ്ഞു. അമേരിക്കൻ വാർത്താ സൈറ്റായ റെഡിറ്റ് നടത്തിയ ചർച്ചയിലും ഇതേ ആവശ്യം ഉയർന്നുവന്നിരുന്നു. 100 മീറ്ററിൽ കൂടുതലുളള സിക്സിന് 10 റൺസ് നൽകണമെന്നും 12 റൺസ് വരെ നൽകണമെന്നും അഭിപ്രായം ഉയർന്നിരുന്നു.

ms-dhoni

കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സ്-കിങ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ 31 സിക്‌സറുകള്‍ പറന്നതും ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഐപിഎല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറന്ന മത്സരമാണിത്. അതേസമയം, സിക്‌സറുകള്‍ക്ക് അധിക റണ്‍സ് വേണ്ടെന്നാണ് കൂടുതല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടിലും ഉള്ള വികാരം. ഇത്തരം പരിഷ്‌കരണങ്ങള്‍ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുമെന്നും ഇക്കാര്യം ആലോചിക്കുക കൂടി വേണ്ടെന്നുമാണ് ഇക്കൂട്ടരുടെ വാദം. 80 മീറ്ററില്‍ അധികം നീളം പോകുന്ന സിക്‌സറുകള്‍ക്ക് എട്ട് റണ്‍സ് വേണമെന്ന അഭിപ്രായവുമായി  മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീ ജോണ്‍സണും രംഗത്തെത്തിയിട്ടുണ്ട്. ഒരു സിക്സറിന് 12 റൺസ് വരെ കിട്ടുന്ന സാഹചര്യം ഉണ്ടായാൽ കളിയുടെ രസച്ചരട് ഒന്നു കൂടി മുറുകും. ഇപ്പോഴേ ബൗളർമാരുടെ ശവപ്പറമ്പ് എന്ന് പേരുളള ട്വൻറി 20 പതിപ്പില്‍ ബൗളർമാരുടെ നില കൂടുതൽ പരുങ്ങലിൽ ആകുകയും ചെയ്യും. 

ഈ ഷൂ ലേസ് ഒന്നു കെട്ടിത്തരൂ... ബ്രാവോയോട് ഗെയിൽ; എഴുന്നേറ്റ് നിന്ന് ആരാധകർ: വിഡിയോ

MORE IN SPORTS
SHOW MORE