ഈ ഷൂ ലേസ് ഒന്നു കെട്ടിത്തരൂ... ബ്രാവോയോട് ഗെയിൽ; എഴുന്നേറ്റ് നിന്ന് ആരാധകർ: വിഡിയോ

gayle-bravo
SHARE

ഐപിഎല്ലിൽ ഇരുചേരിയിലുളള താരങ്ങൾ പരസ്പരം വൈരം മറന്ന് കെട്ടിപ്പുണരുന്നതും സൗഹൃദം പങ്കിടുന്നതും നിത്യ കാഴ്ചയാണ്. ചെന്നൈ സൂപ്പർ കിങ്ങ്സും പഞ്ചാബും തമ്മിലുളള മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കവർന്ന കാഴ്ച അരങ്ങേറിയത്. വിൻഡീസിന്റെ വെടിക്കെട്ടുതാരങ്ങളാണ് ഈ കഥയിലെ കഥാനായകര്‍. കെഎൽ രാഹുലിനൊപ്പം ബാറ്റ് ചെയ്യുന്നതിനിടെ ഗെയ്‌ലിന്റെ ഷൂവിന്‍റെ ലേസ് അഴിഞ്ഞുപോയി. തുടർന്ന് അടുത്തുണ്ടായിരുന്ന ബ്രാവോയോട് ലേസ് കെട്ടിത്തരാൻ ഗെയ്ൽ ആവശ്യപ്പെട്ടു. 

അബ്രാമിന് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ ഷാരൂഖ്; അമ്പരപ്പ്: വിഡിയോ

എതിർ ചേരിയിൽപ്പെട്ട കളിക്കാരനാണെന്ന് ബ്രാവോ ചിന്തിച്ചതേയില്ല. ആവശ്യപ്പെട്ട ഉടൻ യാതൊരു മടിയും കൂടാതെ ബ്രാവോ ലേസ് കെട്ടിക്കൊടുത്തു. വികാരനിർഭരമായാണ് ഈ രംഗത്തെ കാണികൾ എറ്റെടുത്തത്. അവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഈ രംഗത്തെ വരവേറ്റു. വിഡിയോ കാണുക.

കിങ്സ് ഇലവന്‍ പഞ്ചാബിനോട് നാല് റണ്‍സിനാണ് ചെന്നൈ തോറ്റത് . അര്‍ധസെഞ്ചുറി നേടിയ ക്രിസ് ഗെയിലിന്റെ മികവിലാണ് ആദ്യം ബാറ്റ് ചെ്യത പഞ്ചാബ് 197 റണ്‍സ് കണ്ടെത്തിയത്. 44 പന്തില്‍ 79 റണ്‍സ് നേടി ധോണി മുന്നില്‍ നിന്ന് നയിച്ചിട്ടും നാല് റണ്‍സ് അകലെ ചെന്നൈ തോല്‍വി സമ്മതിച്ചു. ആദ്യം ബാറ്റ് െചയ്ത പഞ്ചാബിനായി ക്രിസ് ഗെയിലും ലോകേഷ് രാഹുലും ചെന്നൈ ബൗളര്‍മാരെ അതിര്‍ത്തികടത്തി തുടങ്ങി. പത്ത് റണ്‍സിന് മുകളില്‍ ശരാശരിയില്‍ ഇരുവരും ബാറ്റുവീശി. . പക്ഷെ, രാഹുലിെന മടക്കി ഹര്‍ഭജനും ഗെയിലിന്റെ വിക്കറ്റെടുത്ത് വാട്സണും ചെന്നൈയെ മല്‍സരത്തിലേയ്ക്ക് മടക്കികൊണ്ടുവന്നു. 

സ്റ്റേഡിയം താണ്ടുന്ന ‘സിക്സറി’ന് 8 റണ്‍സ്..! ധോണിയുടെ തമാശ കാര്യമാകുമോ? ആകാംക്ഷയേറുന്നു

MORE IN SPORTS
SHOW MORE