സാക്ഷാല്‍ ജോണ്ടി റോഡ്സും തോറ്റുപോകും, മനീഷ് പാണ്ഡ്യക്ക് മുമ്പിൽ; വിഡിയോ

െഎപിഎല്ലിൽ തുടർച്ചയായി വിജയക്കൊയ്ത്ത് തുടരുന്ന ഹൈദരാബാദിന്റെ മിന്നും താരമായി മാറുകയാണ് മനീഷ് പാണ്ഡ്യ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൈതാനത്ത് അക്ഷരാർത്ഥത്തിൽ ഫീല്‍ഡിംഗ് വിസ്മയം തീർക്കുകയായിരുന്നു താരം. തന്റെ മുന്‍ ടീമിനെതിരേ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളാണ് പാണ്ഡെ സ്വന്തമാക്കിയത്. 

ഫീല്‍ഡിംഗ് ഇതിഹാസം സാക്ഷാല്‍ ജോണ്ടി റോഡ്‌സ് പോലും തോറ്റുപോകും വിധത്തിലായിരുന്നു പാണ്ഡ്യയുടെ പ്രകടനമെന്ന് കളിനിരീക്ഷകര്‍ വിലയിരുത്തുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്സ് പത്തൊമ്പതാം ഓവറില്‍ മറികടന്നിരുന്നു.

നായകന്‍ കെയ്ന്‍ വില്യംസന്റെ മികവില്‍ ഐപിഎല്ലില്‍ ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്സ് പത്തൊമ്പതാം ഓവറില്‍ മറികടന്നു. തുടക്കത്തിലേ ഒാപ്പണര്‍ റോബിന്‍ ഉത്തപ്പയെ നഷ്ടമായി. മഴ വില്ലനായെത്തിയ ഇടവേളയ്ക്ക് ശേഷം നിഥീഷ് റാണയും പുറത്ത്. ക്രിസ് ലിന്നും സുനില്‍ നരെയ്നും ഒത്തുചേര്‍ന്നതോടെ സ്കോറിങ്ങിന് വേഗതകൂടി .

ഈഡന്‍ ഗാര്‍ഡനിലെ ആവേശം അധികം നീണ്ടുനിന്നില്ല. കൂറ്റന്‍ അടിക്കാരായ ലിന്നും,നരെയ്നും,റസലും പുറത്ത്. ഇടവേളകളില്‍ മുടക്കമില്ലാതെ വിക്കറ്റ് വീണതോടെ കൊല്‍ക്കത്ത ഇന്നിങ്സ് അവസാനിച്ചു, ഭുവനേശ്വര്‍ കുമാര്‍ മൂന്നും , ഷക്കിബ് അല്‍ ഹസനും ബില്ലി സ്റ്റാന്‍ലേക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ കൊല്‍ക്കത്ത 139 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയുടെ സ്പിന്‍ കരുത്തിന് മുന്നില്‍ ആദ്യ ഹൈദരാബാദ് പതറി. മുന്‍നിര ബാറ്റ്സാന്‍മാരെ സുനില്‍ നരെയ്നും കുല്‍ദീപ് യാദവും മടക്കി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസനും  ഷക്കിബ് അല്‍ ഹസനു ഹൈദരാബാദിെന മുന്നോട്ട് നയിച്ചു.