സന്തോഷ്ട്രോഫി : കേരളടീം യാത്രതിരിച്ചു

വിജയപ്രതീക്ഷയോടെ സന്തോഷ്ട്രോഫി മത്സരങ്ങൾക്കായി കേരളടീം യാത്രതിരിച്ചു . കൊച്ചിയിൽ നിന്ന് ബാംഗ്ലൂർ ഇൻറർസിറ്റി എക്സ്പ്രസിലാണ് ടീം പുറപ്പെട്ടത്. വ്യാഴാഴ്ച ആന്ധ്രാപ്രദേശിനെതിരെയാണ് ആദ്യമത്സരം.  

പുതുമുഖ യുവ താരനിരയുമായാണ്  സന്തോഷ്ട്രോഫിയുടെ മൈതാനത്ത് ഇക്കുറി കേരളമിറങ്ങുക. ഇരുപതംഗ ടീമിൽ പതിമൂന്നും പുതുമുഖങ്ങൾ. ദക്ഷിണമേഖലാ യോഗ്യതാറൗണ്ടിൽ ആന്ധ്രാപ്രദേശിനെതിരെ വ്യാഴാഴ്ചയാണ് കേരളത്തിൻറെ ആദ്യമത്സരം. തമിഴ്നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ ടീമുകളാണ് കേരളത്തിൻറെ ഗ്രൂപ്പിലുള്ളത്. 20 ന് ആൻഡമാനെതിരെയും 22 ന് തമിഴ്നാടിനെതിരെയുമാണ് മറ്റു മത്സരങ്ങൾ.  

പുതിയതാരങ്ങളുണ്ടെങ്കിലും ടീമിന് മികച്ച ഒത്തിണക്കമുണ്ടെന്ന് ക്യാപ്റ്റൻ രാഹുൽ വി. രാജ് പറഞ്ഞു.  കഴിഞ്ഞ തവണ െസമിയിലെത്തിയ കേരളം ഗോവയോട് പരാജയപ്പെടുകയായിരുന്നു.