മൊഹാലിയിലെ പ്രകടനത്തെക്കുറിച്ച് രോഹിത് പറയുന്നു

മൊഹാലിയിൽ പ്രത്യേകിച്ചൊരു ഫോർമുലയൊന്നും സ്വീകരിച്ചിരുന്നില്ലെന്നു ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. അടിച്ചു കളിക്കാൻ പാകത്തിൽ മനോഹരമായ പിച്ചായിരുന്നു. പതുക്കെ തുടങ്ങി പിന്നെ വേഗം കൂട്ടുന്നതാണ് തന്റെ രീതി. ഡിവില്ലിയേഴ്സിനേയും ധോണിയേയും പോലെ കളിക്കാൻ തനിക്കു സാധിക്കില്ല. ടിവിയിൽ കാണുംപോലെഅത്ര എളുപ്പമല്ല ക്രിക്കറ്റ് കളി. ഓരോ പന്തും ബുദ്ധിപൂർവമാണ് നേരിടേണ്ടത്. ഷോട്ട് സെലക്ഷൻ വളരെ പ്രാധാന്യം അർഹിക്കുന്നു. 

ഒരു ക്രിക്കറ്ററെന്ന നിലയിൽ ഈ വർഷം എനിക്കു നേട്ടങ്ങളുടേതാണ്. കൂടുതൽ ദൂരേക്കു നോക്കാനില്ല. അടുത്ത മത്സരത്തെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ. പന്തുകൾ നന്നായി അടിച്ചകറ്റാൻ തനിക്കു സാധിച്ചു. കഴിഞ്ഞു പോയ സംഭവങ്ങളെക്കുറിച്ച് ഖേദിക്കാനില്ല. ടെസ്റ്റ് മത്സരങ്ങളിൽ അവസരം കിട്ടാൻ  കാത്തിരിക്കുന്നു. നന്നായി തയ്യാറാടുത്തിട്ടാണ് ഓരോ മത്സരത്തിനു ഇറങ്ങാറ്. അൻപതു ഓവറും നിന്ന് കളിക്കാനും പരമാവധി സ്കോർകണ്ടെത്താനും ശ്രമിക്കാറുണ്ട്. ഇത് എല്ലായ്പ്പോഴും നടക്കാറില്ല. എങ്കിലും അവസരം വന്നാൽ മുതലാക്കും. ടീമിനെ മികച്ചതാക്കുന്നതിനാണ് മുൻഗണനനൽകുക. ക്യാപ്റ്റനെന്ന നിലയിൽ ആദ്യത്തെ ഡബിൾസെഞ്ചുറിയാണ് മൊഹാലിയിൽ നേടിയത്. നേടിയ മൂന്നു ഡബിൾ സെഞ്ചുറികളും തുല്യ പ്രാധാന്യം അർഹിക്കുന്നതാണ്. 

സെഞ്ചുറിയിലെത്താൻ കൂടുതൽ സമയമെടുത്തിരുന്നു. എന്നാൽ ഇരട്ട ശതകത്തിലെത്താൻ കുറച്ചു നേരമേ വേണ്ടിവന്നുള്ളൂ. കാരണം അപ്പോഴേക്കും താൻ ട്രാക്കിലായിക്കഴിഞ്ഞിരുന്നു. മൊഹാലിയിൽ പ്രത്യേകിച്ച് ഫോർമുലയൊന്നും സ്വീകരിച്ചിരുന്നില്ല. അടിച്ചു കളിക്കാൻ പാകത്തിൽ മനോഹരമായ പിച്ചായിരുന്നു. പതുക്കെ തുടങ്ങി പിന്നെ വേഗം കൂട്ടുന്നതാണ്തന്റെ രീതി. ഡിവില്ലിയേഴ്സിനേയും ധോണിയേയും പോലെ കളിക്കാൻ തനിക്കു സാധിക്കില്ല. ടിവിയിൽ കാണുംപോലെഅത്ര എളുപ്പമല്ല ക്രിക്കറ്റ് കളി. ഓരോ പന്തും ബുദ്ധിപൂർവമാണ് നേരിടേണ്ടത്. ഷോട്ട് സെലക്ഷൻ വളരെ പ്രാധാന്യം അർഹിക്കുന്നതായും രോഹിത് മത്സരശേഷം പറഞ്ഞു.