ലാലീഗ സീസണിലെ ആദ്യമല്‍സരത്തില്‍ സ്പാനിഷ് ക്ലബായ ലെഗനെസിന് അലാവസിനെതിരെ ഒരുഗോളിന്റെ ജയം. രണ്ടാം മല്‍സരത്തില്‍ വലന്‍സിയ എതിരില്ലാത്ത ഒരു ഗോളിന് കാനറി ക്ലബായ ലാസ് പാംസിനെ തോല്‍പ്പിച്ചു. പവര്‍ഫുള്‍ ഗെയിമിന്റെ സൗന്ദര്യം ആവാഹിച്ച യൂറോപ്യന്‍ ഫുട്ബോളില്‍ മറ്റൊരു ലാലിഗാ സീസണുകൂടി തുടക്കമായി. ലഗാനസ് ഹോം ഗ്രൗണ്ടിലായിരുന്നു അലാവസുമായി കൊമ്പുകോര്‍ത്തത്.
24ാം മിനിറ്റിലാണ് മല്‍സരത്തിലെ ആദ്യഗോള്‍ പിറന്നത്. തിരിച്ചടിക്കാന്‍ അലാവസ് പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒരു ഗോളിന്റെ വിജയത്തില്‍ ലെഗാനസ് സ്വന്തം തട്ടകത്തില്‍ തുടക്കം ഗംഭീരമാക്കി. രണ്ടാം മല്‍സരത്തില്‍ കാനറി താരങ്ങളെ വെലന്‍സിയ ഒരു ഗോളിന് തോൽപ്പിച്ചു. സ്ട്രൈക്കര്‍ സിമോണെ സാസാ വെലന്സിയയുടെ രക്ഷകനായി ആദ്യപകുതിയില്‍ തന്നെ വലകിലുക്കി.കുഞ്ഞന്മാരായ ലാസ് പാംസ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം വരെ ഒരു ഗോള്‍ മറികടക്കാന്‍ സാധിച്ചില്ല. ജയിച്ചു കയറി വെലന്സിയയും ആദ്യദിനം ഗംഭീരമാക്കി.