ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്റിനെതിരെ അവിസ്മരണീയ ജയത്തോടെ ബംഗ്ലാദേശ് സെമി സാധ്യത നിലനിര്‍ത്തി. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ നാലുവിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഷാക്കിബ്- അല്‍ ഹസന്റയും മഹമ്മുദുള്ളയുടെയും സെഞ്ചുറിക്കരുത്തിലാണ് ബംഗ്ലാദേശ് ജയം. ന്യൂസിലാന്റ് പുറത്തായി.
266 എന്ന ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാ കടുവകളുടെ മുന്‍ നിര തകര്‍ന്നടിഞ്ഞു. 33 ന് നാല് വിക്കറ്റ് എന്ന നിലയില്‍ വമ്പന്‍ തോല്‍വി മുന്നില്‍ കണ്ടു. പക്ഷെ ഷാക്കിബ് അല്‍ ഹസനും- മഹമ്മദുള്ളയും പതുക്കെ കളിയുടെ ഗതി മാറ്റി. സമ്മര്‍ദ്ദഘട്ടത്തില്‍ ഇരുവരും ചേര്‍ന്നുള്ള പോരാട്ടവീര്യം കൂട്ടിച്ചേര്‍ത്തത് 244 റണ്‍സ്. ബംഗ്ലാദേശിന്റെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകൂടിയായി ഇത്. പതിനൊന്ന് ഫോറുകള്‍ അടങ്ങിയതായിരുന്നു ഷാക്കിബിന്റെ ഉത്തരവാദിത്വ ബോധമുള്ള സെഞ്ചുറി. ജയത്തിന് 9 റണ്ണകലെ ആ ഇന്നിങ്സ് വീണു. പക്ഷെ മറ്റൊരു സെഞ്ചുറിക്കരുത്തോടെ മഹമ്മുദുല്ല ടീമിനെ ജയത്തിലേക്ക് നയിച്ചു.
10 പന്തുകള്‍ ബാക്കി നില്‍ക്കേ ബംഗ്ലാദേശ് ലക്ഷ്യം മറികടന്നു. ഇന്ന് നടക്കുന്ന ഇംഗ്ലണ്ട്- ഒാസ്ട്രേലിയ മല്‍സരത്തെ ആശ്രയിച്ചായിരിക്കും ബംഗ്ലാദേശിന്റെ സെമി പ്രവേശം. 2005 ല്‍ കാര്‍ഡിഫില്‍ ഒാസ്ട്രിലയയെ ബംഗ്ലാദേശ് അട്ടിമറിച്ചപ്പോള്‍ അതൊരു അല്‍ഭുതമായിരുന്നു. 12 വര്‍ഷത്തിനിപ്പുറം അതേ മൈതാനത്താണ് ബംഗ്ലാദേശിന്റെ ത്രസിപ്പിക്കുന്നൊരു മറ്റൊരു ജയംകൂടി.