അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്കൂട്ടറും ഫോണും കവർന്നു; പിന്നാലെ പ്രതിയുടെ കാല് ഒടിഞ്ഞു

തമിഴ്നാട് തിരുച്ചിറപള്ളിയിൽ പട്ടാപ്പകൽ കോളേജ് അധ്യാപികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്കൂട്ടറും ഫോണും കവർന്നു. ആക്രമണം നടത്തിയ തിരിക്കാട്ടുപള്ളി സ്വദേശി സെന്തില്‍ കുമാറിനെ പൊലീസ് പിടികൂടി.  അധ്യാപികയെ തലയ്ക്കടിച്ച ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി ബസ്റ്റാന്‍ഡിന് പിന്നിലെ റോഡിലാണ് അധ്യാപികക്ക് നേരെ ആക്രമണം ഉണ്ടായത്. അണ്ണാ യൂണിവേഴ്സിറ്റി പ്രൊഫസറായ സീതാലക്ഷ്മി എന്ന 53 കാരി വഴിയോരത്ത് നടക്കാൻ വന്നതായിരുന്നു. കളക്ടറേറ്റ് റോഡിന് സമീപം ഇവർ സ്കൂട്ടർ പാർക്ക് ചെയ്തു. തുറന്നു നടത്തം ആരംഭിച്ചു. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് സെൻന്തില്‍ കുമാർ എന്നയാൾ സമീപത്ത് നിൽപ്പുണ്ടായിരുന്നു. 

അല്‍പം സമയത്തിന് ശേഷം സീതാലക്ഷ്മിയുടെ പിന്നാലെ എത്തിയ ഇയാള്‍ കമ്പ് ഉപയോഗിച്ച് തലക്കടിച്ചു. തുടർന്ന് കാലിൽ പിടിച്ച് വലിച്ചിഴച്ച് സമീപത്തേക്ക് മാറ്റി. ഫോണും സ്കൂട്ടറിന്റെ താക്കോലും കൈക്കലാക്കി സ്ഥലംവിട്ടു. സീതാലക്ഷ്മിയുടെ പരാതിയിൽ ഇയാളെ പൊലീസ് പിടികൂടി. തുടർന്ന് കാലു തല്ലിയൊടിച്ചു എന്നാണ് ആരോപണം. അതേസമയം സ്കൂട്ടറുമായി കടന്നപ്പോൾ  ഡിവൈഡറിൽ ഇടിച്ച് ഇയാളുടെ കാല്  ഒടിഞ്ഞതെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ മഹാത്മാഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Teacher attacked at Tiruchirappalli