വാക്ക് തർക്കത്തെ തുടർന്ന് സംഘർഷം; ആംബുലൻസ് ഡ്രൈവറടക്കം 2 പേർക്ക് കുത്തേറ്റു

കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ആംബുലൻസ് ഡ്രൈവറടക്കം രണ്ടുപേർക്ക് കുത്തേറ്റു. പരുക്കേറ്റ രണ്ടുപേരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പൊൻകുന്നം പോലീസ് ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ ഏർത്തയിൽ പ്രവീൺ എന്ന അപ്പുവിനും പുഞ്ചവയൽ സ്വദേശിയായ സ്വകാര്യ ആംബുലൻസ് ഡ്രൈവർ ജിഷ്ണുവിനുമാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 6.45യോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശികളായ യുവാക്കൾ മദ്യപിക്കുന്നത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷവും തുടർന്ന് ഇവർക്ക് കുത്തേൽക്കുവാൻ കാരണമായതെന്ന് നാട്ടുകാർ പറയുന്നു. പുറത്തും വയറിലുമായാണ് ഇരുവർക്കും പരുക്കേറ്റത് .

ആംബുലൻസ് ഡ്രൈവറായ ജിഷ്ണു ഉടൻ തന്നെ സ്വയം ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം പരിക്കേറ്റ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ 4 പേരാണ് പ്രതികളെന്നും സംഭവത്തിന് കാരണമായതെന്താണെന്ന് സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണന്നും പൊൻകുന്നം എസ്.എച്ച്.ഒ എൻ രാജേഷ് അറിയിച്ചു.ആക്രമണം നടത്തിയ നാലുപേരും മുൻപ് മറ്റ്‌ കേസുകളിൽ പ്രതികലായിരുന്നവരാണ് എന്നാണ് സൂചന