ആറ് കോടിയുടെ ഹഷിഷ് ഓയിൽ പിടികൂടി; പാലക്കാട് രണ്ട് യുവാക്കൾ അറസ്റ്റിൽ

പാലക്കാട് വീണ്ടും ഹഷിഷ് വേട്ട. ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച ആറ് കോടിയിലധികം രൂപ വില വരുന്ന മൂന്ന് കിലോ ഹഷിഷ് ഓയിലും ഏഴ് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അഹമ്മദ് സുഹൈൽ, കല്ലായി സ്വദേശി ആലോക് എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്‌സൈസും ചേര്‍ന്ന് പിടികൂടിയത് . കഴിഞ്ഞദിവസം അഞ്ച് കിലോ ഹഷിഷ് ഓയിലുമായി രണ്ടുപേരെ ആർപിഎഫ് സംഘം ഒലവക്കോട് സ്‌റ്റേഷനിൽ നിന്ന് പിടികൂടിയിരുന്നു.