മലപ്പുറത്ത് കുഴൽപ്പണവേട്ട: രണ്ടിടങ്ങളിലായി പിടികൂടിയത് 1.8 കോടി

മലപ്പുറത്ത് രണ്ടിടങ്ങളിലായി ഒരു കോടി എട്ടു ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തിനിടെ 12 കോടിയിലധികം രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടിച്ചത്.

കാറിന്‍റെ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്തുകയായിരുന്ന 90 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടികൂടിയത്. വല്ലപ്പുഴ സ്വദേശികളായ കൊടിയില്‍ ഫൈസലും മണല്‍പ്പളളി നിസാറുമാണ് വലയിലായത്. മലപ്പുറത്തും കാറിന്‍റെ രഹസ്യഅറയില്‍ ഒളിപ്പിച്ചു കടത്തിയ കുഴല്‍പ്പണവുമായാണ് പാലക്കാട് വടക്കഞ്ചേരി സ്വദേശി നിലേഷ് അറസ്റ്റിലായത്.

അടുത്തിടെ സംസ്ഥാനത്തെ കുഴല്‍പ്പണ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമായെന്നാണ് സൂചന. എസ്.പി.... എസ്. സുജിത് ദാസിന്‍റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം ഒരു മാസത്തിനിടെ 12 കോടിയിലധികം രൂപ പിടിച്ചെടുത്തതും കുഴല്‍പ്പണത്തിന്‍റെ ഒഴുക്ക് വര്‍ധിച്ചുവെന്നാണ് വ്യക്തമാകുന്നത്.