പ്രളയസഹായം ലഭിച്ചില്ല; കേന്ദ്ര മന്ത്രിയുടെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് യുവതി മരിച്ചു

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിക്ക് മുന്നിൽ ആത്‌ഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ധാർവാഡ് ഗാർഗ് ഗ്രാമത്തിലെ ശ്രീദേവി വീരപ്പ കാമാർ ആണ് മരിച്ചത്. കഴിഞ്ഞ വർഷം പ്രളയത്തിൽ വീടുതകർന്ന ശ്രീദേവിക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് സ്ഥലം എം.പികൂടിയായ കേന്ദ്ര മന്ത്രിക്കും സ്ഥലം എംഎൽഎക്കും പരാതികൾ നൽകിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് മന്ത്രിയുടെ വസതിക്ക് മുന്നിൽ ആത്‌മഹത്യാ ശ്രമം നടത്തിയത്. മന്ത്രിയുടെ സുരക്ഷ ജീവനക്കാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവർക്ക് ധനസഹായമായി 50000 രൂപയും സർക്കാർ അനുവദിച്ചിരുന്നു. എന്നാല്‍ ആരോഗ്യ നില മോശമായ യുവതി കഴിഞ്ഞ ദിവസം മരിച്ചു.