ഒന്നേമുക്കാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചു; 2 കര്‍ണാടക സ്വദേശികൾ അറസ്റ്റിൽ

കാസര്‍കോട് പള്ളിക്കരയില്‍ ഒന്നേമുക്കാല്‍ കോടിയുടെ നാല് കിലോ സ്വര്‍ണവുമായി രണ്ട് കര്‍ണാടക സ്വദേശികളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്ന് കടത്തുകയായിരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പള്ളിക്കര ടോളിന് സമീപത്തുനിന്ന് പിടികൂടിയത് 

കര്‍ണാടക ബെല്‍ഗാം സ്വദേശികളായ തുഷാര്‍, ജ്യോതിറാം എന്നിവരാണ് പിടിയിലായത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പള്ളിക്കര ടോള്‍ ഗേറ്റിന് സമീപം വാഹനം തടഞ്ഞാണ് കസ്റ്റംസ് ഇരുവരെയും പിടികൂടിയത്. കാറിന്‍റെ പിന്‍സീറ്റില്‍ രണ്ട് രഹസ്യ അറകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു കസ്റ്റംസിന്‍റെ പരിശോധന. പിടികൂടിയ സ്വര്‍ണത്തിന് ഒന്നേമുക്കാല്‍ കോടിയോളം രൂപ വിലവരും. ഇവര്‍ കടത്തുകാരാണെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. 

2020 ഫെബ്രുവരിയിലും കാസര്‍കോട് പതിനഞ്ചരകിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.