ധനസഹായ വിതരണത്തെ ചൊല്ലി ഗ്രൂപ്പ്തർക്കം; 2 എ‌ഐഎഡിഎംകെ പ്രവർത്തകർ കൊല്ലപ്പെട്ടു

കോവിഡ് കാലത്തു സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ രണ്ടുപേരെ വെട്ടിക്കൊന്നു. തമിഴ്നാട് കടലൂര്‍ ജില്ലയിലെ തിരുവതികൈയിലാണ് സര്‍ക്കാര്‍ സഹായം പാവപ്പെട്ടവര്‍ക്കു ആരെത്തിക്കുമെന്ന പാര്‍ട്ടിക്കാരുടെ തര്‍ക്കം ജീവനെടുത്തത്. സംസ്ഥാന വ്യവസായ മന്ത്രിയുടെയും എ.ഐ.എ ഡി.എം.കെക്കാരനായ സ്ഥലം എം.എല്‍.എയുടെയും അനുയായികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

അരപ്പട്ടിണിയുടെ കാലമാണ്. പുറത്തറിയുന്നതിലുമേറെ പറയതെ സ്വയം സഹിക്കുന്നവരാണ് ചുറ്റിലും. ഈ പ്രതിസന്ധി പട്ടിണിമരണമുണ്ടാക്കുമെന്ന് സര്‍ക്കാരുകള്‍ക്കും അറിയാം. സൗജന്യ റേഷനും സമൂഹ അടുക്കളയുമൊക്കെ പ്രഖ്യാപിച്ചതും ഇക്കാരണത്താലാണ്. ഒരു പടി കൂടി കടന്നു തമിഴ്നാട് സര്‍ക്കാര്‍. ബി.പി.എല്‍ പട്ടികയില്‍പെട്ടവര്‍ക്കെല്ലാം ആയിരം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വിതരണവും തുടങ്ങി. 

എന്നാല്‍ കടലൂരില്‍ ഈധനസഹായ വിതരണം മൂലം അണ്ണാ ഡി.എ.ം.കെയ്ക്കു നഷ്ടമായതു രണ്ടു സ്വന്തം പ്രവര്‍ത്തകരെ. സംസ്ഥാന വ്യവസായ മന്ത്രി എം.സി സമ്പത്തിന്റെ അനുയായികളും സ്ഥലം എം.എല്‍.എ സത്യയുടെ അനുയായികളും  തമ്മില്‍ സഹായധനം വിതരണം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു ഗ്രൂപ്പ് തര്‍ക്കം. തര്‍ക്കം പരസ്പരം ആക്രമിക്കലായി. രാവിലെ കൃഷിയിടത്തിലേക്കു പോകുകയായിരുന്ന  മണികണ്ഠന്‍ സുഹൃത്ത് ബാലാജി എന്നി യുവാക്കളെ  ഒരുസംഘം ആക്രമിക്കുകയായിരുന്നു. ഗ്രാമവാസികളായ കരുണാകരന്‍, രാചമന്ദ്രന്‍ തുടങ്ങിയ 15 പേര്‍ക്കെതിരെ തിരുവതികൈ പൊലീസ് കേസെടുത്തു.