ഐ.എസ് ബന്ധമുള്ളവര്‍ക്കായി തമിഴ്നാട്ടില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്

ഐ.എസ് ബന്ധമുള്ളവര്‍ക്കായി തമിഴ്നാട്ടില്‍ എന്‍.ഐ.എയുടെ വ്യാപക റെയ്ഡ്. കോയമ്പത്തൂരിലെ എട്ടിടങ്ങളിലാണ് കൊച്ചി എന്‍.ഐ.എ. യൂണിറ്റ് ഏഴുമണിക്കൂറിലേറെ സമയമെടുത്ത് പരിശോധന നടത്തിയത്. എട്ടുപേര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നല്‍കുകയും ചെയ്തു.

ഇസ്്ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ തേടിയായിരുന്നു കോയമ്പത്തൂരിലെ എന്‍.ഐ.എയുടെ പരിശോധന. പുര്‍ച്ചെ അഞ്ചരയോടെ പൊലീസ് സഹായത്തോടെ തുടങ്ങിയ പരിശോധന സമാപിച്ചത് ഉച്ചയോടെ. കൊച്ചി എന്‍.ഐ.എ യൂണിറ്റാണ് പോത്തനൂര്‍, കുനിയടക്കം, ഉക്കടം തുടങ്ങി എട്ട് സ്ഥാലങ്ങളിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയത്.ഐ.എസ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി നിരന്തരം ബന്ധപെടുന്നുവെന്ന് കണ്ടെത്തിയവരുടെ വീടുകളിലായിരുന്നു  പരിശോധന.

എട്ടുപേരോട് കോയമ്പത്തൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2018  ഏപ്രിലില്‍ ല്‍ ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പത്തുപേരെ എന്‍.ഐ.എ പിടികൂടിയിരുന്നു. ആധുയശേഖരണത്തിനായി പണം പിരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു  അറസ്റ്റ് .തിരുവാരൂര്‍, രാമനാഥപുരം,ഗൂഡല്ലൂര്‍ , സേലം സ്വദേശികളായിരുന്നു പിടിയിലായിരുന്നത്. .ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ റെയ്ഡുകള്‍