സിപിഎം ഗൂഡാലോചന അന്വേഷിച്ചിട്ടില്ല; നിയമപോരാട്ടം തുടരും: കൃപേഷിന്റെ അച്ഛൻ

പെരിയ കൊലക്കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിയമ നടപടികൾ തുടരുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ മനോരമ ന്യൂസിനോട് പറഞ്ഞു. കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്താൻ സിപിഎം ഗൂഡാലോചന നടത്തിയിരുന്നു ഇതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. മുഴുവൻ പ്രതികളേയും അറസ്റ്റു ചെയ്യും വരെ നിയമപോരാട്ടം തുടരുമെന്നും കൃഷ്ണൻ  പറഞ്ഞു