മണ്ണ് മാഫിയക്കെതിരെ കർശന നടപടിയുമായി തൃത്താല പൊലീസ്

മണ്ണ് മാഫിയക്കെതിരെ കർശന നടപടിയുമായി പാലക്കാട് തൃത്താല പൊലീസ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാലു ലോറികളും രണ്ട്  മണ്ണുമാന്തിയന്ത്രവുമാണ്പിടികൂടിയത്. തൃത്താല മേഖലയിൽ അനധികൃത കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമാണ്. 

രാത്രിയുടെ മറവിൽ മലപ്പുറം തൃശ്ശൂർ ജില്ലകളിലേക്കാണ് മാഫിയകൾ ഭൂരിഭാഗം മണ്ണും കടത്തുന്നത്. തൃത്താല, മലമൽക്കാവ്, പറക്കുളം, കുമ്പിടി എന്നിവിടങ്ങളിൽ നിന്നാണ് കഴിഞ്ഞ 3 ദിവസത്തിനിടെ അനധികൃതമായി മണ്ണ് കടത്തിയ ലോറികളും ,മണ്ണുമാന്തിയന്ത്രവും പോലീസ് പിടികൂടിയത്. ചാലിശ്ശേരി , കപ്പൂർ, ആനക്കര പഞ്ചായത്തുകളിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നത് പതിവാണ്. പട്ടാമ്പി താലൂക്ക്

റവന്യൂ വിഭാഗത്തെ അറിയിച്ചിട്ടും പരിശോധിക്കാൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.