കള്ളന്‍ ‘മീശ മാധവന്‍’ മോഡലില്‍ കയറിലിറങ്ങി; 15 ലക്ഷത്തിന്റെ കവര്‍ച്ച ക്യാമറയില്‍

ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ഹാക്ക് ചെയ്ത് നുഴഞ്ഞു കയറി കോടികള്‍ തട്ടുന്ന കാലമാണിത്. ബാങ്കുകളും ആഡംബര വീടുകളും ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കുത്തി തുറക്കുന്ന ഹൈടെക് കള്ളന്‍മാര്‍ വിലസുന്ന കാലം. ഇതിനിടെയാണ്, പരമ്പരാഗത മോഷണ രീതിയുമായി ഒരു കള്ളന്റെ വരവ്. നടന്‍ ദിലീപിന്റെ മീശ മാധവന്‍ സിനിമയിലേതു പോലെ കെട്ടിടത്തിനകത്തേയ്ക്കു നുഴഞ്ഞു കയറിയൊരു കവര്‍ച്ച. ഇനി, കള്ളന്‍ ജ്വല്ലറിക്കു മുമ്പില്‍ നിന്ന് മീശ പിരിച്ചിരുന്നോയെന്നു മാത്രം അറിയില്ല. പിടിക്കുമ്പോള്‍ ചോദിക്കാനായി ഈയൊരു ചോദ്യം പൊലീസ് കരുതിവച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കണ്ണകി ജ്വല്ലറിയിലായിരുന്നു പഴഞ്ചന്‍ ശൈലിയിലുള്ള കവര്‍ച്ച അരങ്ങേറിയത്. കവര്‍ന്നത് 15 ലക്ഷത്തിന്റെ ആഭരണങ്ങള്‍. 

മേല്‍ക്കൂരയുടെ ഓടിളക്കി

കള്ളന്‍ കയറിയത് ഭിത്തി തുരന്നല്ല. ഷട്ടറിന്റെ താഴ് തകര്‍ത്തുമല്ല. കള്ളന്‍മാരുടെ പരമ്പരാഗത രീതിയില്‍ ഓടിളക്കി ഊഴ്ന്നിറങ്ങി. തടസമായി നിന്ന മരത്തിന്റെ സീലിങ് ഒറ്റചവിട്ടിന് ഒരുഭാഗം ഇളകി. കയറു കെട്ടി ജ്വല്ലറിയ്ക്കുള്ളിലേക്ക് ഇറങ്ങി. വെള്ളി ആഭരണങ്ങള്‍ ചാക്കിലാക്കി. ഏകദേശം ഇരുപതു കിലോ വെള്ളി. ലോക്കറിനകത്ത് നിറയെ വെള്ളി ആഭരണങ്ങളായിരുന്നു. ‘പഴഞ്ചന്‍’ കള്ളന് ആ ലോക്കര്‍ തുറക്കാനായില്ല. തൊട്ടടുത്ത ഭിത്തി സ്വര്‍ണക്കടയുടേതാണ്. ആ ജ്വല്ലറി തുറക്കാനും കള്ളന്‍റെ പക്കല്‍ ആയുധങ്ങളില്ലായിരുന്നു. അതിനാല്‍, സ്വര്‍ണം പോയില്ല. ലോക്കറിലെ വെള്ളിയും പോയില്ല. ജ്വല്ലറിക്കകത്ത് പലയിടങ്ങളിലായി കാണാന്‍ പാകത്തില്‍ വച്ച ആഭരണങ്ങളാണ് ചാക്കിലാക്കി കള്ളന്‍ സ്ഥലംവിട്ടത്. 

ക്യാമറയുടെ ‘വയറിളക്കി’

ഓടിട്ട ജ്വല്ലറിയാണെങ്കിലും ഉള്ളില്‍ സിസിടിവിയുണ്ടായിരുന്നു. കാമറ കണ്ട ഉടനെ, വയര്‍ മുറിച്ചു മാറ്റി. അപ്പോഴേക്കും, കള്ളന്റെ മുഖം കാമറയില്‍ പതിഞ്ഞെന്നു മാത്രം. കയ്യുറയില്ല. ഒരു തോര്‍ത്തു മുണ്ട് മാത്രം തലയില്‍ ചുറ്റിയിട്ടുണ്ട്. മുഖം വ്യക്തമായി കാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. വിരലടയാളങ്ങളും പൊലീസിന് ലഭിച്ചു. പഴയ കള്ളന്‍മാരുടെ വിരലടയാളങ്ങളുമായി ഒത്തുനോക്കാനാണ് പൊലീസിന്റെ നീക്കം. വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് ചിത്രങ്ങളിട്ട് കള്ളനെ തിരിച്ചറിയാനുള്ള ശ്രമവും തുടരുകയാണ്. 

എന്തുക്കൊണ്ട് ഓടിട്ട മേല്‍ക്കൂര

വഴി വീതി കൂട്ടുമ്പോള്‍ പൊളിച്ചു മാറ്റേണ്ട കെട്ടിടത്തിലായിരുന്നു ജ്വല്ലറി. പുതുക്കി പണിയാനോ കോണ്‍ക്രീറ്റ് മേല്‍ക്കൂരയാക്കാനോ നിയമപരമായി അനുമതിയില്ല. അതുക്കൊണ്ടുതന്നെ, നിലവിലുള്ള മേല്‍ക്കൂരയ്ക്കു മരത്തിന്റെ നല്ല സീലിങ് നിര്‍മിക്കുക മാത്രമായിരുന്നു പോംവഴി. പക്ഷേ, സീലിങ് ഒരാള്‍ക്ക് കടക്കാന്‍ പാകത്തില്‍ കള്ളന്‍ പൊളിച്ചു. 