എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടതായി സംശയം

മുംബൈയിൽ കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാർഥ് സാങ്‌വിയെ കൊലപ്പെടുത്തിയതായി സംശയം. സിദ്ധാർഥിന്റെ കാർ മുംബൈ ഐരോളിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കാറിൽനിന്ന് രക്തക്കറ കണ്ടെത്തിയെന്നും, സിദ്ധാർത്ഥിനെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും മുംബൈ പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സിദ്ധാർത്ഥിനെ, ഓഫീസ് സ്ഥിതിചെയ്യുന്ന  കമലമിൽസിൽനിന്ന് കാണാതായത്.

ഒരു ദിവസമായിട്ടും വിവരം ഒന്നും ലഭിക്കാത്തതിനാൽ വീട്ടുകാർ പൊലീസിൽ പരാതി കൊടുത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. അതേസമയം, സിദ്ധാർത്ഥിന് ശത്രുക്കളാരെങ്കിലും ഉള്ളതായി അറിയില്ലെന്ന്  അദ്ദേഹത്തിന്റെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.