പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മയുടെ ആത്മഹത്യാഭീഷണി

കൊല്ലം അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മയുടെ ആത്മഹത്യാഭീഷണി. മകനെ പൊലീസ് അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചാണ് മാവിള സ്വദേശിനി പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്.  സിഐ നേരിട്ടെത്തി ചര്‍ച്ച നടത്തിയതോടെയാണ് രംഗം ശാന്തമായത്.

കുടുംബ വഴക്കാണ്. മാവിള സ്വദേശിനി നന്ദാ േദവിയുടെ മകനും മരുമകളും തമ്മില്‍ അത്ര സ്വര ചേര്‍ച്ചയിലല്ല. കഴിഞ്ഞ ദിവസം രണ്ടു വീട്ടുകാരും തമ്മില്‍ തര്‍ക്ക മുണ്ടായി. ഇരു വീട്ടുകാരും അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ മരുമകളുടെ വീട്ടുകാരുടെ പരാതിയില്‍ മാത്രം കേസെടുത്ത് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷനില്‍ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി.

ഒടുവില്‍ പ്രശ്്നത്തില്‍ സിഐ ഇടപെട്ടു. നന്ദാ ദേവിയുടെ പരാതിയില്‍ എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്തു. വിളിക്കുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ മകനെ അമ്മയ്ക്കൊപ്പം വിടുകയും ചെയ്തു. തെറ്റിധാരണയുടെ പുറത്താണ് വീട്ടമ്മയുടെ വികാര പ്രകടനമെന്ന് അഞ്ചല്‍ പൊലീസ് വിശദീകരിച്ചു.