അധ്യാപകരുടെ അമിത സമ്മര്‍ദം; യുപിയില്‍ ഒൻപതാം ക്ലാസുകാരി തൂങ്ങിമരിച്ചു

ഒൻപതാം ക്ലാസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ രണ്ടു അധ്യാപകർക്കെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. ഉത്തർപ്രദേശിലെ നോയിഡയിൽ ചൊവ്വാഴ്ചയാണ് ഒൻപതാംക്ലാസുകാരി െഎകിഷ രാഘവ് ഷായെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. 

പരീക്ഷയിൽ രണ്ടുവിഷയത്തിന് തോറ്റതിന് അധ്യാപകർ കുട്ടിയെ മാനസികമായി സമ്മർദത്തിലാക്കിയിരുന്നതായും മാതാപിതാക്കളുടെ പരാതിയിൽ പറയുന്നു. ഇതിന് മുൻപും ഇതേ അധ്യാപകരുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായിരുന്നതായി കുട്ടി പറഞ്ഞിട്ടുണ്ടെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണകുറ്റത്തിനാണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. െഎപിസി സെഷൻ 306, 506 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ സ്കൂൾ അധികൃതർ നിഷേധിച്ചു.