ജോലിക്കെത്താന്‍ ചങ്ങാടവും ഡിങ്കിയും; പെരിയാർ കടുവ സങ്കേതത്തിലെ ജീവനക്കാർ ദുരിതത്തില്‍

കേടായ ബോട്ടുകൾ നന്നാക്കാതായതോടെ ജോലി സ്ഥലത്തെത്താൻ മതിയായ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ് പെരിയാർ കടുവ സങ്കേതത്തിലെ ജീവനക്കാർ. വർഷങ്ങളായി ഡിങ്കിയിലും ചങ്ങാടാത്തിലും കയറി തേക്കടി തടാകത്തിലൂടെ അപകടകരമായ യാത്ര നടത്തിയാണ് ജീവനക്കാർ ജോലി സ്ഥലത്തെത്തുന്നത്.  

പെരിയാർ കടുവ സങ്കേതത്തിലെ ഉൾവനത്തിലുള്ള നാല് സെക്ഷനുകളിൽ ബുധനാഴ്ച തോറും 25 ജീവനക്കാരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. മുൻപ് വനംവകുപ്പിന്റെ ബോട്ടുകളിലായിരുന്നു ഇവരെ ജോലി സ്ഥലത്തെത്തിച്ചിരുന്നത്. എന്നാൽ അറ്റകുറ്റ പണികൾക്കായി ബോട്ടുകൾ കരയ്ക്ക് കയറ്റിയതോടെ ജീവനക്കാരുടെ ദുരിതം തുടങ്ങി.

അഞ്ച് പേർക്ക് കയറാൻ കഴിയുന്ന ഡിങ്കിയിൽ പത്തിലധികം പേരാണ് സഞ്ചരിക്കുന്നത്. യഥാസമയം ഫണ്ടനുവദിക്കാത്തതിനാൽ ബോട്ടുകളുടെ അറ്റകുറ്റപണി മൂന്ന് വർഷം പിന്നിട്ടിട്ടും പൂർത്തിയായിട്ടില്ല. 

യാത്രദുരിതം ചൂണ്ടിക്കാട്ടി വനംവകുപ്പ് ജീവനക്കാരുടെ സംഘടന പലതവണ പരാതി നൽകിയിട്ടും നടപടി വൈകുകയാണ്. കാലവർഷം എത്തുന്നതിന് മുന്നേ ബോട്ടുകൾ നന്നാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം .

Periyar Tiger Reserve Staffs Dangerous Travel 

Enter AMP Embedded Script