40 വര്‍ഷമായി കേരളത്തില്‍ ചൂല് നിര്‍മാണം; വോട്ട് മറക്കാതെ ആന്ധ്രാ കുടുംബങ്ങള്‍

തിരഞ്ഞെടുപ്പിനായി നാട്ടിലേക്ക് പോകാനിരിക്കുകയാണ് പത്തനംതിട്ടയില്‍ ചൂല് നിര്‍മിച്ച് കഴിയുന്ന ആന്ധ്രപ്രദേശ് സ്വദേശികള്‍. നാല്‍പത് വര്‍ഷമായി കേരളത്തില്‍ ചൂല് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും വോട്ടുമറക്കാറില്ലെന്ന് പറയുന്നു. മെയ് പതിമൂന്നിനാണ് ഇവരുടെ മണ്ഡലത്തിലെ വോട്ടെടുപ്പ്.

സംഘം രണ്ടുമാസമായി പത്തനംതിട്ടയിലുണ്ട്. വഴിയോരത്ത് ടാര്‍പാളിന്‍ ഷെഡ് കെട്ടിയാണ് അഞ്ച് കുടുംബങ്ങളിലെ 20 പേരുടെ ജീവിതം. ചൂല് , കുട്ട,വട്ടി,ഭരണി നിര്‍മാണവും വില്‍പനയുമാണ് ജീവിതമാര്‍ഗം. കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇങ്ങനെ തങ്ങാറുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് എവിടെയാണെങ്കിലും വോട്ട് ചെയ്യാന്‍ പോകും. നാട്ടിലെ പ്രമാണിമാരാണ് തിരഞ്ഞെടുപ്പ് അറിയിക്കുന്നത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആണ് എല്ലാവരുടേയും മനസിലുള്ളത്. 

ആന്ധ്രപ്രദേശിലെ നെല്ലൂര്‍ മണ്ഡലത്തിലാണ് വോട്ട്. ഗ്രാമത്തിലെ മറ്റുള്ളവര്‍ കേരളത്തില്‍തന്നെ വിവിധയിടങ്ങളിലുണ്ട്. അവരും വോട്ട് ചെയ്യാന്‍ പോകും.സര്‍ക്കാര്‍ വീട് വയ്ക്കാന്‍ സ്ഥലം തന്നിട്ടുണ്ട്. അവിടെ ഒരു വീടും കിട്ടുമെന്നാണ് പ്രതീക്ഷ. ഇക്കുറി പോയാല്‍ ഇനി കേരളത്തിലെ മഴക്കാലംകൂടി കഴിഞ്ഞേ തിരിച്ചു വരൂ. അവധിക്കാലം ആയതുകൊണ്ട് കുട്ടികളടക്കമുള്ള സംഘവും ഉണ്ട്. ആന്ധ്രപ്രദേശില്‍ നിന്ന് ഈന്തപ്പന ഓല എത്തിച്ചാണ് ചൂലും, കുട്ടയുമെല്ലാം നിര്‍മിക്കുന്നത്. 

The natives of Andhra Pradesh who can make brooms in Pathanamthitta are about to go home for the election

Enter AMP Embedded Script