ഇന്ത്യക്കാരെ റഷ്യയിലേക്ക് കടത്തിയവര്‍ കുടുങ്ങും; നടപടിയെന്ന് വിദേശകാര്യമന്ത്രി

ഇന്ത്യക്കാരെ റഷ്യന്‍ യുദ്ധഭൂമിയിലേക്ക് കൊണ്ടുപോകുന്ന ഏജന്‍റുമാരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍നിന്ന് ചെറുപ്പക്കാരെ റഷ്യയിലേക്ക് കടത്തുന്നുവെന്ന  മനോരമ ന്യൂസ് വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. മനോരമന്യൂസ് ബിഗ് ഇംപാക്ട്. 

മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്ന  റഷ്യയിലേക്കുള്ള മനുഷ്യകടത്ത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏജന്‍റുമാര്‍ക്കെതിരെ അന്വേഷണവും കര്‍ശന നടപടിയുമുണ്ടാകും. ഇന്ത്യയുടെ ആശങ്ക റഷ്യന്‍അബാസിഡറെ വിളിച്ചു വരുത്തി അറിയിച്ചിട്ടുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. 

കച്ചിത്തീവ് വിഷയത്തില്‍ ഡിഎംകെക്ക്  എതിരെ എസ്.ജയശങ്കര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി.  2000 ന് ശേഷം ചൈന ഇന്ത്യയുടെ ഭൂമി കൈവശപ്പെടുത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി  പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാത്തതെന്താണെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ.

S Jaishankar assures legal action on indians cheated in russia

Enter AMP Embedded Script