'തേന്‍ ശേഖരിക്കാന്‍ പോയത് വനത്തിലെ ഉള്‍ഭാഗത്ത്; മിനി തല്‍ക്ഷണം മരിച്ചു'

വനത്തിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പരപ്പൻപാറ കോളനിയിലെ മിനിയെയും ഭര്‍ത്താവ് സുരേഷിനെയും കാട്ടാന ആക്രമിച്ചത്. മിനി തല്‍ക്ഷണം മരിച്ചു.  ദൗർഭാഗ്യകരമായ സംഭവമെന്ന് വനംമന്ത്രി പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയ സുരേഷിനെയും മിനിയെയും ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉടൻതന്നെ വയനാട് മേപ്പാടിയിൽ നിന്നും മലപ്പുറം നിലമ്പൂരിൽ നിന്നും വനംവകുപ്പ് സംഘം സ്ഥലത്തേക്ക് തിരിച്ചു. വനത്തിനുള്ളിൽ, ചാലിയാർ പുഴയുടെ തീരത്താണ് പരപ്പൻപാറ കോളനി സ്ഥിതിചെയ്യുന്നത്. ചോല നായ്ക്കർ വിഭാഗത്തിൽപ്പെടുന്ന ഏതാനും ചില ആദിവാസി കുടുംബങ്ങളാണ് കോളനിയിലുള്ളത്. വനവിഭവങ്ങൾ ശേഖരിച്ചാണ് ഉപജീവനം. ആനയുടെ ആക്രമണത്തിൽ ഇരയായത്, വനത്തിൽ തേൻ ശേഖരിക്കാൻ പോയ ദമ്പതികൾ. ദൗർഭാഗ്യകരമായ സംഭവമെന്നും സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും വനംമന്ത്രി.

Wayanad elephant attack death again

Enter AMP Embedded Script