വെന്തുരുകുന്ന ചൂടിലും വിശ്വാസത്തിന്റെ കുടചൂടി മലയാറ്റൂര്‍ തീര്‍ഥാടനം

കുരിശിന്റെ വഴിയില്‍ കൊടുംചൂട് താണ്ടി മലയാറ്റൂര്‍ തീര്‍ഥാടകര്‍. മുന്‍പൊരിക്കലുമില്ലാത്തവിധം പ്രതികൂല കാലാവസ്ഥയാണ്. പകല്‍യാത്രയുടെ സമയം കുറച്ചും, വിശ്രമസമയം കൂട്ടിയുമാണ് തീര്‍ഥാടകരുടെ യാത്ര.

കഠിനവഴിയിലെ കരുത്തിന് കുരിശും, കത്തിത്തെളിയുന്ന പൊരിവെയിലില്‍ ദാഹമകറ്റാന്‍ ഒരു കുപ്പിവെള്ളവും. മലയാറ്റൂര്‍ തീര്‍ഥാടനം ഇത്തവണ ഇങ്ങനെയാണ്. വിശ്രമസമയം കണക്കാക്കി യാത്രാസമയംകൂട്ടി. വെന്തുരുകുന്ന ചൂടിലും വിശ്വാസത്തിന്റെ കുടചൂടി തീര്‍ഥയാത്ര തുടരുന്നു.

Heat is a challenge for Malayatur pilgrims

Enter AMP Embedded Script