കെ അരി കാത്തിരുന്നാല്‍ കഞ്ഞികുടി മുട്ടും; മാവേലി സ്റ്റോറുകളില്‍ ഒന്നുമില്ല

ഈസ്റ്ററിന് ഒരാഴ്ച മാത്രം ശേഷിക്കേ മാവേലി സ്റ്റോറുകളിൽ ഇന്നും സബ്സിഡി സാധനങ്ങൾ എത്തിയില്ല. ചെറുപയറും, വെളിച്ചെണ്ണയും മാത്രമാണ് സബ്സിഡി ഇനങ്ങളായി സ്റ്റോറുകളിൽ സ്റ്റോക് ഉള്ളത്. ഗോഡൗണുകളിൽ പോലും സാധനങ്ങൾ എത്താത്ത സാഹചര്യത്തിൽ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കേണ്ടിവരും.

മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ മേടിക്കാനെത്തി തിരിച്ചിറങ്ങുന്നവരുടെ പൊതുവികാരമാണ് ഈ  കേട്ടത്. മാസാവസാനമാണ്, ഈസ്റ്ററും ചെറിയ പെരുന്നാളുമൊക്കെ കയ്യെത്തും ദൂരത്തെത്തി. പക്ഷെ, സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്ക് പ്രതീക്ഷയോടെ  കയറിപ്പോകുന്നവർ നിരാശയോടെയാണ് തിരിച്ചിറങ്ങുന്നത്.

ഈ മാസം 25നും 29നും ഇടയിൽ സബ്സിഡി സാധനങ്ങളെല്ലാം മാവേലി സ്റ്റോറുകളിൽ എത്തും എന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഗോഡൗണുകളിൽ പോലും സാധനങ്ങൾ എത്തിയിട്ടില്ല. വെളിച്ചെണ്ണയും ചെറുപയറുമാണ് സ്റ്റോറുകളിൽ ആകെ സ്റ്റോക്കുള്ളത്. ചിലയിടത്ത് കടലയും. കൊട്ടിഘോഷിച്ചെത്തിയ കെ.അരി വന്നതുപോലെ തീർന്നു. പിന്നെ വന്നിട്ടുമില്ല. അതായത്, കഞ്ഞി കുടിക്കണമെങ്കിൽ കെ.അരിയും കാത്തിരിക്കാതെ പുറമേ നിന്ന് വാങ്ങേണ്ടി വരുമെന്നർഥം.

Enter AMP Embedded Script