ഇന്ത്യ–ഫ്രാന്‍സ് ബന്ധത്തില്‍ കേരളത്തിന്‍റെ പങ്ക് നിര്‍ണായകം: ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍

ഇന്ത്യയിലെയും ഫ്രാന്‍സിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ കേരളം വഹിക്കുന്നത് നിര്‍ണായക പങ്കെന്ന് ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ ലിസ് താല്‍ബോ ബാര്‍. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള സഹകരണത്തിന്‍റെ പ്രധാന വേദികളിലൊന്ന് കേരളമാണെന്നും അവര്‍ പറഞ്ഞു. മാലിന്യ നിര്‍മാര്‍ജ്ജനമുള്‍പ്പെടേയുള്ള മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും കോണ്‍സല്‍ ജനറല്‍ പ്രകടിപ്പിച്ചു.  

ഫ്രഞ്ച് സംസ്കാരിക കേന്ദ്രമായ അലയന്‍സ് ഫ്രാന്‍സെയുടെ തിരുവനന്തപുരം ഘടകവും സേവ് വെറ്റ്ലാന്‍ഡ്സ് ഇന്‍റര്‍നാഷണല്‍ മൂവ്മെന്‍റ്സും കേരളത്തിലെ തണ്ണീര്‍ത്തട സംരക്ഷണത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഫ്രാന്‍സിന്‍റെ ചെന്നൈ–പോണ്ടിച്ചേരി കോണ്‍സല്‍ ജനറല്‍ കേരളത്തെ കുറിച്ച് വാചാലയായത്. ഇന്ത്യ–ഫ്രാന്‍സ് സഹകരണത്തിന്‍റെ പുതിയ ഘട്ടമാണ് കാലവസ്ഥ വ്യതിയാനം തടയാനുള്ള സഹകരണം. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും വിവരിച്ചു. പുതിയ മേഖലകളിലേക്ക് കടക്കുമ്പോഴും, ഇന്ത്യ–ഫ്രാന്‍സ് നയതന്ത്ര ബന്ധത്തിന്‍റെ ന‍ട്ടെല്ല് പ്രതിരോധ മേഖലയിലെ സഹകരണം തന്നെയായിരിക്കുമന്ന് റഫാല്‍ ഇടപാടുള്‍പ്പെടേ ചൂണ്ടിക്കാട്ടി കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി. 

Enter AMP Embedded Script