ഫൊറൻസിക് സയന്‍സ് പഠിച്ചവർക്ക് അവസരം നല്‍കാതെ പിഎസ്​സി; പരാതി

എം എസ് സി ഫൊറൻസിക് സയന്‍സ് പഠിച്ചവർക്ക് അവസരം നൽകാതെ PSCയുടെ സയന്റിഫിക് ഓഫീസർ വിജ്ഞാപനം. ഫൊറൻസിക് സയൻസ് ലാബിൽ ഒഴിവുവരുന്ന തസ്തികകളിലേക്കാണ് വിജ്ഞാപനം. കോഴ്സ് തുടങ്ങിയിട്ട് അഞ്ചു വർഷമായെങ്കിലും എം എസ് സി ഫൊറൻസിക് സയൻസ് കോഴ്സ് PSC അംഗീകരിച്ചിട്ടില്ല.  

കേരള പൊലീസ് അക്കാദമി, കുസാറ്റ്, എംഇഎസ് കോളജ് കല്ലടിക്കോട് എന്നിവിടങ്ങളിലാണ് എംഎസ് സി ഫൊറൻസിക് സയൻസ് കോഴ്സുള്ളത്. 2019 ൽ കേരള പൊലിസ് അക്കാദമിയിലാണ് ആദ്യ ബാച്ച് ആരംഭിച്ചത്. നിരവധി വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയെങ്കിലും യോഗ്യതയായി PSC അംഗീകരിക്കാത്തതിനാൽ ജോലിക്ക് അപേക്ഷിക്കാനാകുന്നില്ല 

ഇപ്പോൾ സയന്റിഫിക് ഓഫീസർ തസ്തികയിലേക്കുള്ള യോഗ്യതയായി നൽകിയിരിക്കുന്നത് സാധാരണഎം എസ് സിയാണ്. ഫൊറൻസിക് സയൻസ് ലാബിലേക്കുള്ള തസ്തികകളിൽ എം എസ് സി ഫൊറൻസിക് സയൻസ് പഠിച്ചവരെ നിയമിക്കാൻ പ്രത്യേക ചട്ടങ്ങൾ ആഭ്യന്തര വകുപ്പ് തയാറാക്കി PSC ക്ക് നൽകേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരിലും എം എസ് സി ഫൊറൻസിക് സയൻസ് പഠിച്ചവര്‍ക്ക് നിരവധി അവസരങ്ങളുണ്ട്.ഡിജിപി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, PSC എന്നിവർക്ക് വിദ്യാർഥികൾ പരാതി നൽകി.

psc does not give chance to those who have studied forensic science

Enter AMP Embedded Script