കടമക്കുടിയിലെ കൂട്ടആത്മഹത്യ; മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും

ഓണ്‍ലൈൻ ലോണ്‍ കെണിയിൽ കുടുങ്ങി കൊച്ചി കടമക്കുടിയിൽ കൂട്ടആത്മഹത്യ ചെയ്ത കുടുംബത്തിന്റെ മൊബൈൽ ഫോൺ ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കോടതി അനുമതിയോടെയാണ് ഫോൺ അയക്കുന്നത്. വിദഗ്ധ പരിശോധനയിലൂടെ ഡേറ്റ വീണ്ടെടുക്കാമെന്നാണ് പൊലീസിന്റെ പ്രതിക്ഷ.

കോടതി നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നത്. ഡേറ്റ വീണ്ടുടുക്കുന്നതോടെ കൂടുതൽ വിവരങ്ങളും തെളിവുകളും ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഓണ്‍ലൈന്‍ ലോണ്‍ ആപ് വഴി എത്ര തുകയാണ് ഇവര്‍ എടുത്തത്, തിരിച്ചടച്ചത് എന്നത് ഇതിലൂടെ സ്ഥീരികരിക്കാനാകും. ഏത് ആപ് വഴിയാണ് ലോൺ കൈപറ്റിയത് എന്നും വിദഗ്ധ പരിശോധനയിലൂടെ വ്യക്തമാകും. ഓൺലൈൻ ലോൺ കെണിക്കൊപ്പം വായ്പ തുക ഉടൻ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അയച്ച നോട്ടീസും കുടുംബത്തെ സമ്മർദത്തിലിക്കി എന്നാണ് പൊലീസ് ഭാഷ്യം. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാങ്ക് നോട്ടീസ് കണ്ടെടുത്തത്. ശക്തമായ നടപടിയാവശ്യപ്പെട്ട് കടമക്കുടിയിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.

മരിച്ച യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും മൊബൈൽ ഫോണിലേക്ക് തട്ടിപ്പുകാർ അയച്ചിരുന്നു. മരണ ശേഷവും ഭീഷണി സന്ദേശങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ചയാണ് കടമക്കുടി സ്വദേശി നിജോ, ഭാര്യ ശില്‍പ, രണ്ടുകുട്ടികൾ എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

Kadamakkudy suicide: mobile phone will sent for forensic examination

Enter AMP Embedded Script