ലക്ഷദ്വീപില്‍ കേരള സിലബസ് നിര്‍ത്തലാക്കുന്നു; ഉത്തരവിട്ട് വിദ്യഭ്യാസ ഡയറക്ടര്‍

ലക്ഷദ്വീപിൽ മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കാൻ അഡ്മിനിസ്ട്രേഷൻ തീരുമാനം. എസ്.സി.ഇ.ആര്‍.ടി സിലബസ് അനുസരിച്ചുള്ള മലയാളം മീഡിയം ക്ലാസുകൾ സി.ബി.എസ്.ഇ ഇംഗ്ലിഷ് മീഡിയത്തിലേക്ക് മാറ്റാനാണ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഒന്നാം ക്ലാസ് പ്രവേശനം സിബിഎസ്ഇ സിലബസ് പ്രകാരം ആയിരിക്കും. നിലവിൽ രണ്ടു മുതൽ എട്ടുവരെയുള്ള വിദ്യാര്‍ഥികളെ അടുത്തവർഷം സി.ബി.എസ്.ഇ സിലബസിലേക്ക് മാറ്റും. ഇപ്പോൾ 10, 9 ക്ലാസുകളിലെ കുട്ടികൾക്ക് നിലവിലെ സിലബസിൽ തന്നെ പരീക്ഷയെഴുതാം. മലയാളം ഐശ്ചിക വിഷയമായി പഠിക്കാം എന്ന് ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ മലയാളം മീഡിയം പൂർണമായും ഇല്ലാതാക്കുന്നതോടെ അറബി ഭാഷ പഠിക്കാൻ അവസരം ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസ നിലവാരത്തിനും മത്സര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാനും ആണ് പുതിയ തീരുമാനം എന്നാണ് ഉത്തരവിൽ പറയുന്നത്. പാഠ്യപദ്ധതി പരിഷ്കാരത്തിനെതിരെ ദ്വീപിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. 

Lakshadweep to covert SCERT Malayalam Syllabus to CBSE

Enter AMP Embedded Script