മന്ത്രി സഭ പുനസംഘടന വൈകും; നവകേരള സദസിന് ശേഷം മാത്രം

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകും. ഡിസംബർ 24ന് നവകേരള സദസ്സ് പൂർത്തിയായ ശേഷമായിരിക്കും മന്ത്രിസഭാ പുനസംഘടന നടത്തുന്നത്. അന്തിമ തീരുമാനം എടുക്കാൻ വൈകാതെ ഇടതുമുന്നണി യോഗം ചേരും. 

രണ്ടര വർഷം പൂർത്തിയാകുമ്പോൾ മന്ത്രിസഭ പുനസംഘടന നടത്തും എന്നാണ് ഇടതുമുന്നണിയിലെ ധാരണ. അടുത്തമാസം 20നാണ് രണ്ടര വർഷം പൂർത്തിയാകുന്നത്. എന്നാൽ പതിനെട്ടിന് നവ കേരള സദസ്സ് തുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന വൈകിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ വീണ്ടെടുക്കാൻ ഉദ്ദേശിച്ചാണ് മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ്സ് നടത്തുന്നത്. 18ന് കാസർഗോഡ് ജില്ലയിലെ പൈവളിഗെയിലാണ് തുടക്കം. 140 നിയോജകമണ്ഡലങ്ങളെയും സ്പർശിച്ച് ഡിസംബർ 24ന് തിരുവനന്തപുരത്താണ് സമാപനം. സർക്കാരിൻറെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ചു നടത്തുന്ന പരിപാടിക്ക് ഇടയിൽ മന്ത്രിമാരെ മാറ്റുന്നത് ഗുണം ചെയ്യില്ല എന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ. ഇത് അനാവശ്യ ചർച്ചകൾക്കും ഇടയാക്കിയേക്കാം. നവ കേരള തുടങ്ങുന്നതിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന നടത്താനുമാകില്ല. അതിനാൽ നവകേരള സദസ്സ് പൂർത്തിയാക്കുന്നതിനു പിന്നാലെ മന്ത്രിസഭാ പുനസംഘടന നടത്തിയാൽ മതി എന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ. 

ഇടതുമുന്നണി ചർച്ചചെയ്ത് തീരുമാനിക്കേണ്ട വിഷയമായതിനാൽ വൈകാതെ മുന്നണിയോഗം വിളിക്കാനാണ് ആലോചന. ആൻറണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. ഇതിനപ്പുറത്തേക്കുള്ള മാറ്റങ്ങൾ ഇത്തവണ മന്ത്രിസഭാ പുനസംഘടനയിൽ ഉണ്ടാകില്ല.

cabinet reorganization will be delayed

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script