വന്യജീവി ആക്രമണം തടയാന്‍ ഉന്നതാധികാര സമിതി; രൂപീകരിച്ച് മന്ത്രിസഭ

സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചെറുക്കാനാവശ്യമായ സത്വര നടപടികള്‍ കൈക്കൊള്ളുന്നതിനായി ഉന്നതാധികാര സമിതിക്ക് മന്ത്രിസഭ രൂപംനല്‍കി. മുഖ്യമന്ത്രിയാണ് ചെയര്‍മാന്‍, വനം മന്ത്രിയാണ് വൈസ് ചെയര്‍മാന്‍. നിലവിലെ സാഹചര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനായി വനംമന്ത്രി ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് ഓണ്‍ലൈനായി യോഗം വിളിച്ചിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വന്യജീവി ആക്രമണങ്ങളെ തടയാന്‍ സര്‍ക്കാര്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ബിഷപ് റെമീജിയോസ് ഇഞ്ചനാനിയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് പുറത്തുപോകണം. തമിഴ്നാട് സര്‍ക്കാര്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിയത് കേരളം കണ്ടില്ലെന്ന് നടിക്കുകയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്നും അദ്ദേഹം തുറന്നടിച്ചു. 

Cabnet formed an expert committee to study wild animal menace in Kerala