അരിക്കൊമ്പനെ സംരക്ഷിക്കണം; സ്റ്റാലിന് നിവേദനം നല്‍കാന്‍ കോഴിക്കോട്ടെ കൂട്ടായ്മ

അരിക്കൊമ്പനായുള്ള സമരങ്ങള്‍ കേരളസര്‍ക്കാര്‍ അവഗണിക്കുന്നതിനാല്‍ തമിഴ്നാട് മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി കോഴിക്കോട്ടെ കൂട്ടായ്മ. അരിക്കൊമ്പനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  ജസ്റ്റിസ് ഫോര്‍ ഓള്‍ എന്ന കൂട്ടായ്മമാണ് എം.കെ.സ്റ്റാലിന് നിവേദനം നല്‍കുന്നത്. ദൃശ്യാവിഷ്കാരത്തിന്‍റെ അകമ്പടിയോടെ നിവേദനത്തിലേക്ക് ഒപ്പുശേഖരണം ആരംഭിച്ചു.

അരിക്കൊമ്പന്‍ ആരാധകര്‍ പിന്നോട്ടില്ല, കേരളത്തില്‍ തിരികെയെത്തിച്ചില്ലെങ്കിലും വേണ്ട, തമിഴ്നാട്ടില്‍ ആനയുടെ  സുരക്ഷയുറപ്പാക്കണമെന്നാണ് പുതിയ ആവശ്യം. അരിക്കൊമ്പനെക്കുറിച്ചുള്ള കവിതയുടെ ഏകാംഗ ദൃശ്യാവിഷ്കാരത്തോടെയാണ് ഇവര്‍ ജനങ്ങളുടെ ശ്രദ്ധക്ഷണിക്കുന്നത്.

അരിക്കൊമ്പന്‍ സ്ഥാനവും ആരോഗ്യവിവരങ്ങളും ആഴ്ചതോറും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. മൃഗ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്തായിരുന്നു ദ്യശ്യാവിഷ്കാരവും ഒപ്പുശേഖരണവും.   

kozhikode group to submit petition to Stalin

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script