മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവിനും മകൾ പിറന്നു

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ് പിറന്നു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് ആര്യ കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി വീട്ടുകാര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം സൃഷ്ടിച്ച ആര്യയും സി.പി.എമ്മിന്റെ യുവ എം.എല്‍.എയായ സച്ചിനും പ്രണയത്തിലൂടെ ഒന്നിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിനായിരുന്നു ഇരുവരുടെയും വിവാഹം. ഗര്‍ഭിണിയായിരിക്കെയും ആര്യ മേയര്‍ ജോലി നിര്‍വഹിക്കുകയും ഓഫീസിലെത്തുകയും ചെയ്തിരുന്നു.

Mayor Arya Rajendran and Sachin dev welcome baby girl

Enter AMP Embedded Script