ദേശീയപാതയിൽ നീക്കം ചെയ്യാതെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ; പരാതിയിലും നടപടിയില്ല

അമ്പലപ്പുഴയ്ക്കു സമീപം ദേശീയ പാതയില്‍ അപകടത്തിൽപ്പെട്ട വാഹനങ്ങൾ  നീക്കം ചെയ്യാതെ റോഡരികില്‍തന്നെ കിടക്കുന്നത്   അപകട സാധ്യത കൂട്ടുന്നു കാക്കാഴം, നീർക്കുന്നം പ്രദേശങ്ങളിലാണ്  വാഹനങ്ങൾ പാതയോരത്തുള്ളത് .നാട്ടുകാര്‍  പലതവണ പരാതിപ്പെട്ടിട്ടും വാഹനങ്ങള്‍ നീക്കാന്‍ നടപടിയുണ്ടായിട്ടില്ല 

അമ്പലപ്പുഴ കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ഭാഗത്തായി അപകടത്തിൽപ്പെട്ട 2 വാഹനങ്ങളാണ്  മാസങ്ങളായി റോഡരികില്‍ കിടക്കുന്നത്. 5 പേരുടെ മരണത്തിനിടയാക്കിയ കാറും ഏപ്രിൽ 20ന് തടി ലോറിയിലിടിച്ച മിനി ലോറിയുമാണ്  പാതയോരത്തുള്ളത്, അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയോ വാഹനങ്ങൾക്കും യാത്രക്കാർക്കും തടസ്സമാകാത്ത തരത്തിൽ റോഡരികിൽ നിന്ന് നീക്കിയിടുകയോ ചെയ്യാറുണ്ട് .മിനി ലോറി പാലത്തിൻ്റെ ഇറക്കത്തിൽത്തന്നെ കിടക്കുന്നത് ആലപ്പുഴ ഭാഗത്തേക്കു പോകുന്ന യാത്രക്കാർക്ക് കാഴ്ചയ്ക്ക്  തടസം സൃഷ്ടിക്കുന്നു. വാഹനം കിടക്കുന്നത് മൂലം സമീപത്തെ കടകളിലേക്ക് കയറാനുമാകുന്നില്ല.

സ്കൂൾ തുറക്കുന്നതോടെ കാക്കാഴം സ്ക്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും സ്കൂളിലേക്ക് പോകാനും  ബുദ്ധിമുട്ടേറും .നീർക്കുന്നം ഇജാബ മസ്ജിദിന് കിഴക്ക് അപകടത്തില്‍പ്പെട്ട കാർ മാസങ്ങളായി ദേശീയ പാതയോരത്തു തന്നെയുണ്ട് .ഇതുവഴി കാൽ നടയാത്ര പോലും അസാധ്യമാണ് . എതിരെ വാഹനം വന്നാൽ ഈ ഭാഗത്തേക്ക് മാറ്റാനും കഴിയില്ല

Enter AMP Embedded Script