ഗോ ഫസ്റ്റ് നിലച്ചു; കണ്ണൂരില്‍ ഇപ്പോള്‍ 2 വിമാന കമ്പനികൾ മാത്രം; സർവീസുകള്‍ കുത്തനെ കുറഞ്ഞു

ഗോ ഫസ്റ്റ് എയർ ലൈൻ സർവീസ് അനശ്ചിതത്വത്തിലായതോടെ കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. പ്രതിദിനം 8 സർവീസുകളാണ് ഗോ ഫസ്റ്റ് കണ്ണൂർ വഴി നടത്തിയിരുന്നത്. സർവീസ് പൂർണമായി നിലച്ചതോടെ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് സംഭവിക്കുക. അബുദാബി, കുവൈത്ത് ദുബായ് ദമാം മസ്കത്ത് എന്നിവിടങ്ങളിലേക്കും തിരികെയുള്ള സർവീസുകളും മുംബൈയിലേക്കും തിരികെയുള്ള ആഭ്യന്തര സർവീസും ഉൾപ്പടെ പ്രതിദിനം 8 സർവീസുകളാണ് ഗോ ഫസ്റ്റ് കണ്ണൂർ വഴി നടത്തിയിരുന്നത്. കുവൈത്ത് ദമാം വിമാന താവളങ്ങളിലേക്ക് കണ്ണൂർ വഴി സർവീസ് നടത്തിയിരുന്ന ഏക വിമാന കമ്പനിയും ഗോ ഫസ്റ്റ് ആയിരുന്നു.

ഗോ ഫസ്റ്റ് വിമാനങ്ങളിൽ മാസങ്ങൾക്കു മുൻപെ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് റദ്ദാക്കി തുക തിരികെ നൽകുമെന്ന് കമ്പനി ആവർത്തിക്കുമ്പോഴും തുക ലഭിക്കുന്നില്ലെന്നാണ് പരാതി. വിദേശ വിമാന കമ്പനികൾക്ക് അനുമതി ഇല്ലാത്തതിനാൽ ഇപ്പോൾ ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ രണ്ട് വിമാന കമ്പനികൾ മാത്രം സർവീസ് നടത്തുന്ന വിമാന താവളമായും കണ്ണൂർ  മാറി. 

Kannur airport and go first service

Enter AMP Embedded Script